ആയുസില്‍ സെക്സ് വെറും രണ്ടര മാസം!
ലണ്ടന്‍ : ഏതാണ്ട് ഇരുപത്തി അഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ ശരാശരി എത്ര ദിവസം സെക്സിലേര്‍പ്പെടുന്നു? ആലോചിച്ച് തല പുണ്ണാക്കേണ്ട. സര്‍വെ ഫലങ്ങള്‍ തെളിയിക്കുന്നത് വെറും രണ്ടരമാസം എന്നാണ്.
ദമ്പതികള്‍ ശരാശരി 18 വര്‍ഷവും 10 മാസവും ഉറങ്ങാന്‍ ഉപയോഗിക്കുന്നു. കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത് സുഹൃത്തുക്കളോട് സല്ലപിക്കാനും ടി വി കാണാനും നെറ്റ് സര്‍ഫ് ചെയ്യാനും വായിക്കാനുമാണ്. പങ്കാളികള്‍ തമ്മില്‍ സെക്സില്‍ ഏര്‍പ്പെടുന്ന സമയത്തിന്റെ ആകെ തുകയെടുക്കുമ്പോഴാണ് ഇത് വെറും രണ്ടര മാസം മാത്രമാണെന്ന് അറിയുന്നത്.
കുറെക്കൂടെ വ്യക്തമാക്കാന്‍ കണക്ക് ഇങ്ങനെ ഇഴ പിരിക്കാം. 25 വര്‍ഷം ഒരുമിച്ച് ജീവിക്കുന്നു എന്ന്ത് മണിക്കൂര്‍ കണക്കില്‍ ഇങ്ങനെ കൂട്ടിയെടുക്കാം. 25x365x24 സമം 219000 മണിക്കൂര്‍. ഇതില്‍ 1080 മണിക്കൂറാണ് സെക്സിന് വേണ്ടി ചെലവിടുന്നത്. 0.5 ശതമാനം നേരം.
2000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വെ ഫലം വിശകലനം ചെയ്തപ്പോഴാണ് ഈ കണക്ക് ലഭിച്ചത്.
ഒരു ദിവസത്തെ ശരാശരി കണക്ക് ഇങ്ങനെ പറയുന്നു. രാത്രി സല്ലാപത്തിന് നീക്കി വെയ്ക്കുന്നത് 28 മിനിട്ട്. ടിവി കാണാന്‍ 19 മിനിട്ട്, വായിക്കാന്‍ 16 മിനിട്ട്. എന്നാല്‍ ആഴ്ചയില്‍ 35 മിനിട്ട് മാത്രമാണ് സെക്സിന് ചെലവിടുന്നത്.
അതില്‍ തന്നെ സംഭോഗം നീളുന്നത് വെറും പത്തു മിനിട്ടില്‍ താഴെ മാത്രവും.
കിടക്കറയിലെ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിക്കു വേണ്ടിയാണ് സര്‍വെ സംഘടിപ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications