രണ്ടാമത്തെ ചെറിയ കാറുമായി ജനറല്‍ മോട്ടോര്‍സ്
ദില്ലി: ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ രണ്ടാമത്തെ കാറുമായി ജനറല്‍ മോട്ടോര്‍സ് രംഗത്തെത്തുന്നു. ടാറ്റയുടെ വില കുറഞ്ഞ കാറായ നാനോയേക്കാള്‍ വില കൂടിയതും എന്നാല്‍ മാരുതി 800നേക്കാള്‍ വില കുറഞ്ഞതുമാണ് ജനറല്‍ മോട്ടോര്‍സിന്റെ പുതിയ കാര്‍.
ഏകദേശം 1.4-1.6 ലക്ഷം വിലവരുന്നതായിരിക്കും ഈ കാര്‍. വിദേശരാജ്യങ്ങളിലെ കാര്‍ വിപണിയെ കൂടി ലക്ഷ്യമാക്കിയാണ് ഈ കാര്‍ പുറത്തിറക്കുന്നതെന്ന് ജനറല്‍ മോട്ടോര്‍സ് ഏഷ്യാ പസഫിക് പ്രസിഡന്റ് നിക്ക് റെല്ലി അറിയിച്ചു. ടാറ്റാ നാനോയുമായി മത്സരിക്കാനല്ല ഈ കാര്‍ പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിന്‍ അമേരിക്ക, കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക, ചൈന എന്നിവിടങ്ങളിലും ഇന്ത്യയില്‍ നിര്‍മിക്കുന്ന ജനറല്‍ മോട്ടോര്‍സിന്റെ ഈ കാര്‍ വില്പനയ്ക്കെത്തും.
മഹാരാഷ്ട്രയില്‍ പുതുതായി തുടങ്ങുന്ന പ്ലാന്റിലായിരിക്കും ഈ കാറിന്റെ നിര്‍മാണം നടക്കുക.












Click it and Unblock the Notifications