സ്വര്‍ണത്തിന് റെക്കോര്‍ഡ് വില
മുംബൈ: മഞ്ഞ ലോഹം പുതിയ റെക്കോര്‍ഡിലേക്ക്. പവന് പതിനായിരമെന്ന നാഴികക്കല്ല് താണ്ടാന്‍ ഇനിയൊരു പണത്തൂക്കം മാത്രം മതി.
പവന് 9960 രൂപയ്‌ക്കാണ് സംസ്ഥാനത്ത് തിങ്കളാഴ്‌ച വ്യപാരം നടന്നത്. ശനിയാഴ്‌ച ഗ്രാമന് 1220 ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയാണ് വില വര്‍ദ്ധിച്ചത്.
ഡോളര്‍, ക്രൂഡോയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ അഭയം പ്രാപിച്ചതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്‌ക്കു കാരണം. വിപണികളിലെ അനിശ്ചിതത്വം സ്വര്‍ണ വിലയ്‌ക്കു കരുത്തേകുകയാണ്.
അന്താരാഷ്ട്ര വിപണയിലും സ്വര്‍ണ വില കുതിച്ചു കയറുക തന്നെയാണ്. ഒരു ഔണ്‍സിന് (32 ഗ്രാം) 1030 ഡോളര്‍ വരെ തിങ്കളാഴ്ച വില ഉയര്‍ന്നിരുന്നു.
ചൊവ്വാഴ്‌ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ കുറച്ചാല്‍ സ്വര്‍ണ വില വീണ്ടും ഉയരങ്ങളിലേക്ക് കുതിയ്‌ക്കും. സ്വര്‍ണത്തിനു പിന്നാലെ വെള്ളിയ്‌ക്കും വില വര്‍ദ്ധിയ്‌ക്കുകയാണ്. കിലോയ്‌ക്ക് 25800 രൂപയായിരുന്നു തിങ്കളാഴ്‌ച വെള്ളിയുടെ വില.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications