വ്യാജരേഖക്കേസ്: നടി ഫ്‌ളോറ സെയ്‌നിയ്‌ക്ക് ജാമ്യം ലഭിച്ചു
ചെന്നൈ: മേക്കപ്പ് സഹായിയെന്ന വ്യാജരേഖ ചമച്ച് യുവതിയെ അമേരിക്കയിലേയ്‌ക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഫ്‌ളോറ സെയ്‌നി(ആശ സെയ്നി-29)യ്‌ക്ക് മദ്രാസ് കോടതി സോപാധിക ജാമ്യം അനുവദിച്ചു.
ഫ്‌ളോറ സമര്‍പ്പിച്ച ജാമ്യം പരിഗണിച്ച ജസ്റ്റിസ് കെ.എന്‍ ബാഷയാണ് തിങ്കളാഴ്ച നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ സ്വന്തം ജാമ്യവും അതേതുകയ്‌ക്കുള്ള ആള്‍ ജാമ്യവും കോടതി നിര്‍ദ്ദേളിച്ചു. ഫ്‌ളോറയുടെ മാതാവാണ് ഒരു ജാമ്യക്കാരി. താരം ദിവസവും റോയപ്പേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.
വ്യാജയാത്രാരേഖകള്‍ ചമച്ച യുഎസ് വിസ നേടാന്‍ സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് മാര്‍ച്ച് പത്തിനാണ് ഫ്‌ളോറയെ യുഎസ് കോണ്‍സുലേറ്റ് അധികൃതര്‍ പിടികൂടിയത്.
ഫ്‌ളോറയുടെ മെയ്‌ക്ക് അപ്പ് സാഹായിയെന്ന വ്യാജേന ശ്രീലതയെന്ന ആന്ധ്രക്കാരിയെ യുഎസിലേയ്‌ക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഫ്‌ളോറയും ശ്രീലതയും ഉള്‍പ്പെടെ നാലുപേര്‍ പിടിക്കപ്പെട്ടത്. തട്ടിപ്പിന് സഹായം നല്‍കിയ ട്രാവല്‍ ഏജന്റ് വെങ്കട്ട് റഡ്ഡിയും പിടിയിലായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications