നക്കീരന്‍ നഷ്ടപരിഹാരം നല്‌കണം; നടി സുകന്യ
ചെന്നൈ: മോശമായ പരാമര്‍ശം പ്രസിദ്ധീകരിച്ച നക്കീരന്‍ വാരികയ്‌ക്കെതിരെയും ടെലിവിഷന്‍ ചാനലനെതിരെയുമുള്ള കേസ് തുടരുമെന്ന് നടി സുകന്യ.
1996ല്‍ വീരപ്പനെ കാട്ടില്‍ ചെന്നു കണ്ട് നക്കീരന്‍ ഗോപാല്‍ തയ്യാറാക്കിയ അഭിമുഖത്തില്‍ സുകന്യയെ തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ത്ത് അപകീര്‍ത്തികരമായ പരാമര്‍ശം വന്നിരുന്നു. വാരികയില്‍ വന്നതു കൂടാതെ ഈ അഭിമുഖം ഒരു ടിവി ചാനല്‍ പ്രക്ഷേപണം നടത്തുകയും ചെയ്‌തു.
ഇതിനെ തുടര്‍ന്നാണ് നടി സുകന്യ വീരപ്പന്‍, നക്കീരന്‍ വാരിക, ടി.വി ചാനല്‍ ഉടമകള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തത്. വീരപ്പന്‍ മരിച്ച സാഹചര്യത്തില്‍ ചാനലിനും വാരികയ്‌ക്കുമെതിരെയുള്ള കേസ് തുടരുമെന്ന് നടി തിങ്കളാഴ്‌ച ചെന്നൈ ഹൈക്കോടതിയില്‍ നല്‌കിയ ഹര്‍ജിയില്‍ അറിയിച്ചു.
ഇരുകൂട്ടരും ചേര്‍ന്ന് പത്തു ലക്ഷം രൂപ നല്‌കണമെന്നാണ് സുകന്യ നല്‌കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
12 വര്‍ഷത്തിനു ശേഷം കേസ് തിങ്കളാഴ്‌ചയാണ് വിചാരണയ്‌ക്കെടുത്തത്. സുകന്യയുടെ ഹര്‍ജിയില്‍ മറുപടി തരാന്‍ നക്കീരന്‍ വാരികയുടെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ഈ മാസം 24ലേക്ക് മാറ്റി വച്ചു.












Click it and Unblock the Notifications