വിവാദങ്ങള്‍ക്കൊടുവില്‍ തസ്ലിമ ഇന്ത്യ വിടുന്നു
ദില്ലി: വിവാദങ്ങളുടെ നീണ്ട നാളുകള്‍ക്ക് ഒടുവില്‍ചൊവ്വാഴ്ച ഇന്ത്യ വിടാന്‍ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍ ഒരുങ്ങുന്നു. ഇന്ത്യ വിടാന്‍ തീരുമാനിച്ച കാര്യം അവര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് തസ്ലീമ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്. മറ്റൊരു മാര്‍ഗവും മുന്നിലില്ലാത്തതിനാലാണ് ഇന്ത്യ വിടാന്‍ തീരുമാനിച്ചതെന്ന് അവര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ഏകാന്തവാസം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ തന്നെ ഇന്ത്യ വിടുകയാണെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കാന്‍ തസ്ലീമ തയാറായില്ല. തന്നെ സ്വീകരിക്കാന്‍ തയാറായ ഒട്ടേറെ രാജ്യങ്ങളുണ്ടെന്ന് മാത്രമേ തസ്ലിമ പറയുന്നുള്ളു. എന്നാല്‍ അവര്‍ സ്വീഡിനിലേയ്ക്കാണ് പോകുന്നതെന്നാണ് സൂചന.
ബംഗ്ലാദേശില്‍ നിന്നും പുറത്താക്കിയതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ പ്രവാസജീവിതം നയിക്കുകയായിരുന്നു തസ്ലിമ. ജന്മനാടിനേക്കാളെറെ സ്നേഹിക്കുന്ന കൊല്‍ക്കൊത്തയില്‍ നിന്നും പറിച്ചു നടപ്പെട്ടത് തസ്ലീമയെ ഏറെ വേദനപ്പെടുത്തിയിരുന്നു.
മുസ്ലിം വിഭാഗത്തിലെ ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് 2007 കേന്ദ്ര സര്‍ക്കാര്‍ തസ്ലീമയെ ദില്ലിയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. ആവശ്യത്തിന് ഭക്ഷണവും മറ്റും ലഭിക്കുന്നുണ്ടെങ്കിലും തടവുകാരിയുടേതു പോലുള്ള ജീവിതം തന്നെ മാനസികമായി ഏറെ തളര്‍ത്തുന്നതായി തസ്ലീമ നിരവധി തവണ വ്യക്തമാക്കിയിരുന്നു.
ഹൃദ്രോഗം തന്നെ അലട്ടുകയാണെന്നും കഴിഞ്ഞ കുറെ മാസമായി ഹൃദ്രോഗവിദഗ്ധനെ കാണാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications