വിള നശിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്കണം; യുഡിഎഫ്
മങ്കൊമ്പ്: കുട്ടനാട്ടില്‍ കൊയ്‌ത്ത് യന്ത്രമിറക്കുന്നത് തടസപ്പെടുത്തിയെന്നാരോപിച്ച് മാര്‍ച്ച് 19ന് യുഡിഎഫ് നേതൃത്വത്തില്‍ കുട്ടനാട്ടില്‍ കൊയ്‌ത്ത് യന്ത്രമിറക്കി വിളവെടുപ്പ് നടത്താന്‍ തീരുമാനിച്ചു.
കൊയ്‌ത്ത് നടത്താന്‍ സിപിഎം കര്‍ഷക സംഘടന തടസം നില്‌ക്കുകയും മഴയില്‍ നെല്ലു വീണ് നാശം സംഭവിയ്‌ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് തങ്ങള്‍ കൊയ്യാനിറങ്ങുന്നതെന്ന് യുഡിഎഫ് പറയുന്നത്. കുട്ടനാട്ടിലെ കൃഷി നാശം മനുഷ്യ സൃഷ്ടിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊയ്‌ത്ത് യന്ത്രമിറക്കാന്‍ സമ്മതിയ്‌ക്കാത്ത നടപടി പ്രാകൃതമാണ്. കൃഷി നാശമുണ്ടായ കുട്ടനാട്ടിലെ പാട ശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ഭരിയ്‌ക്കുന്ന കക്ഷികള്‍ സമാന്തര സര്‍ക്കാരായി മാറുന്നത് സമ്മതിയ്‌ക്കില്ല. കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‌കണമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ കെ.എം മാണി, കെ.സി വേണുഗോപാല്‍, അഡ്വ ബി ബാബു പ്രസാദ്, കെ.കെ. ഷാജു, തോമസ് ചാഴീക്കാടന്‍, സി.എഫ് തോമസ്, തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനൊപ്പം നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ചു.
അതെസമയം വേനല്‍മഴ മൂലം കൃഷി നശിച്ച സാഹചര്യം യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് എല്‍ഡിഎഫ് ആരോപിച്ച. കര്‍ഷക തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൊഴിച്ച് ഒരിടത്തും കൊയ്‌ത്ത് യന്ത്രം ഉപയോഗിക്കുന്നത് തടഞ്ഞിട്ടില്ലെന്നും കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications