സിപിഎമ്മില്‍ വ്യാജ അംഗങ്ങള്‍
തിരുവനന്തപുരം: സിപിഎമ്മില്‍ വ്യാജ അംഗങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വം നല്‍കുന്നതിന് കര്‍ക്കശമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തി.
പാര്‍ട്ടിയില്‍ പലയിടത്തും വ്യാജ അംഗങ്ങളെ ചേര്‍ത്തിട്ടുണ്ടെന്ന് സിപിഎം നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. എം.വി.ഗോവിന്ദന്‍, പി.രാജേന്ദ്രന്‍ എന്നിവരുള്‍പ്പെട്ട കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട ജില്ലയിലാണ് കൂടുതല്‍ പേരെ വ്യാജ അംഗങ്ങളായി ചേര്‍ത്തതെന്ന് കണ്ടെത്തി. മറ്റു പാര്‍ട്ടിയെ അംഗങ്ങളെ പോലും സിപിഎമ്മില്‍ അംഗങ്ങളാക്കി പത്തനംതിട്ടയിലെ കമ്മിറ്റികള്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തിരുകിക്കയറ്റല്‍ നടത്തി.
ഇതു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അംഗത്വം നല്‍കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കുന്നതിന് പ്രവര്‍ത്തകര്‍ വ്യക്തിഗത സത്യവാങ്മൂലം നല്‍കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം. രണ്ട് പൂര്‍ണ അംഗങ്ങളുടെ ശുപാര്‍ശയുമുണ്ടായിരിക്കണം.
ഗ്രൂപ്പ് അംഗങ്ങളെ രജിസ്റ്റര്‍ ചെയ്യുകയും ഇവരില്‍ നിന്ന് സജീവപ്രവര്‍ത്തനം തുടരുന്നവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കുകയും കാന്‍ഡിഡേറ്റ് അംഗത്വം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പൂര്‍ണ അംഗത്വം നല്‍കുകയുമാണ് നിലവിലുള്ള രീതി. ഗ്രൂപ്പ് അംഗങ്ങളുടെ പട്ടി ബ്രാഞ്ച് കമ്മിറ്റി തയ്യാറാക്ക രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പതിവ്. ഇനി മുതല്‍ ഗ്രൂപ്പ് അംഗങ്ങളാകുന്നതിന് വ്യക്തിഗത സത്യവാങ്മൂലം നല്‍കണം. കൂടാതെ രണ്ടു പൂര്‍ണ അംഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും വേണം.
കാന്‍ഡിഡേറ്റ് അംഗമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പൂര്‍ണ അംഗത്വം നല്‍കുകയായിരുന്നു ഇതുവരെയുള്ള രീതി. പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് കാന്‍ഡിഡേറ്റ് അംഗമായി ഒരു പ്രവര്‍ത്തകനെ എത്ര കാലം വേണമെങ്കിലും നിലനിര്‍ത്താം. പൂര്‍ണ അംഗത്വത്തിനു വേണ്ടി കാന്‍ഡിഡേറ്റ് അംഗങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ബ്രാഞ്ച് കമ്മിറ്റിയുടെ ശുപാര്‍ശ ലഭിക്കുകയും വേണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications