Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷിരാജ്‌ സിംങ്‌ ഭ്രാന്തനാണെന്ന്‌ ഇ. പി ജയരാജന്‍

തൃശ്ശൂര്‍: ഐജി ഋഷിരാജ്‌ സിംങ്ങ്‌ ഭ്രാന്തനാണെന്ന്‌ സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍. പഴയസിഡി റെയ്‌ഡ്‌ വിവാദവുമായി ബന്ധപ്പെടുത്തിയാണ്‌ ജയരാജന്‍ ഋഷിരാജിനെ വിമര്‍ശിച്ചത്‌.

സംസ്ഥാന പുസ്‌തകവ്യാപാരി സമിതിയുടെ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യവേയാണ്‌ സിംങിനെതിരെ ജയരാജന്‍ ആഞ്ഞടിച്ചത്‌. പുസ്‌തകവ്യാപാരികള്‍ കാലത്തിനനുസരിച്ച്‌ മാറണമെന്നും കുട്ടികള്‍ ഇപ്പോള്‍ പലതിനും സിഡിയെയാണ്‌ ആശ്രയിക്കുന്നതെന്നും പറഞ്ഞാണ്‌ അദ്ദേഹം ഋഷിരാജ്‌ സിംങ്‌ വിഷയത്തില്‍ എത്തിയത്‌.

ആ സിഡിക്കാരന്‍ ഉണ്ടല്ലോ ഋഷിരാജ്‌ സിംങ്‌, അയാള്‍ ഒരു ഭ്രാന്തനാണ്‌. അതുപോലെയുള്ള ഭ്രാന്തനെ നമുക്ക്‌ നിലയ്‌ക്കുനിര്‍ത്താന്‍ സാധിയ്‌ക്കും. സിഡിയുടെ കാര്യത്തെക്കുറിച്ച്‌ ഓര്‍ത്ത്‌ പേടിക്കേണ്ടതില്ല- ജയരാജന്‍ പറഞ്ഞു.

സ്‌കൂളില്‍ പുസ്‌തകവില്‍പ്പനയ്‌ക്കും മറ്റുമായുള്ള സഹകരണസ്റ്റോറുകള്‍ സദുദ്ദേശ്യത്തോടെ സംഘടിപ്പിച്ചതല്ല. ജനസ്വാധീനമില്ലാത്ത സംഘടനകള്‍ സഹകരണവകുപ്പ്‌ ഭരിക്കാന്‍ വന്നപ്പോള്‍ ആ മേഖല പിടിച്ചെടുക്കാന്‍ വേണ്ടി സ്ഥാപിച്ചതാണിത്‌.

ഭരിക്കുന്നയാള്‍ക്കാരുടെ കണ്ണുതുറപ്പിക്കണമെങ്കില്‍ ജനകീയ പ്രക്ഷോഭം വേണം. വ്യപാരി സമതിയുടെ നേതൃത്വത്തില്‍ സഹകരണസംഘം രൂപവല്‍ക്കരിക്കുന്നതിലൂടെ പുസ്‌തകവ്യാപാരരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും- ജയരാജന്‍ അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍










Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+