സ്റ്റാര്‍ സിംഗര്‍ ഫ്ലാറ്റ് ആര്‍ക്ക്?
ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ നജീം അര്‍ഷാദ് ഏറെ മുന്നില്‍.
കഴിഞ്ഞ മത്സരഘട്ടത്തില്‍ ആകെ 346 പോയിന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നജീം ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തുളള ദുര്‍ഗയ്ക്ക് നാലു ഘട്ടങ്ങളില്‍ നിന്നായി 316 മാര്‍ക്കാണ് ലഭിച്ചത്.
ഏറ്റവും കുറഞ്ഞ മാര്‍ക്ക് ലഭിച്ച വാണി ജയറാം മത്സരത്തില്‍ നിന്നും പുറത്തായി.
302 പോയിന്റോടെ അമൃതയാണ് മൂന്നാം സ്ഥാനത്ത്. അരുണ്‍, ഹിഷാം, തുഷാര്‍ എന്നിവരാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍.
ഏപ്രില്‍ ആറിന് തിരുവനന്തപുരത്താണ് ഫൈനല്‍ നടക്കുന്നത്. ഏഷ്യാനെറ്റില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഈ മത്സരം മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളില്‍ നാഴികക്കല്ലാകുമെന്നാണ് കരുതപ്പെടുന്നത്.
അവസാന ഘട്ടത്തിലെത്തുന്ന നാലു പേരെയും മികച്ച സമ്മാനങ്ങള്‍ കാത്തിരിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications