ലാവലിന്‍ കേസ്: അന്വേഷണം തൃപ്‌തികരമാണെന്ന് കോടതി
കൊച്ചി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ സിബിഐയുടെ അന്വേഷണം തൃപ്‌തികരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോടതിയില്‍ സിബിഐ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ഉല്‍പ്പെട്ട ബഞ്ചിന്റെ നീരീക്ഷണം.
കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് എത്രസമയം വേണമെന്ന് കോടതി സിബിഐയോട് വാദത്തിനിടെ ആരാഞ്ഞു. 9മാസം കൊണ്ട് കേസ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ആഗോള ടെന്‍ഡര്‍ വിളിക്കാതെയും സാധ്യതാ പഠനം നടത്താതെയും എസ്‌എന്‍സി ലാവലിന് കരാര്‍ നല്‍കിയതിലൂടെ വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണം അവസാനഘട്ടത്തില്‍ എത്തി എന്നാണ് സൂചന.
പദ്ധതി പ്രദേശങ്ങളില്‍ സാങ്കേതിക വിദഗ്‌ധരുടെ സഹായത്തോടെ നേരത്തേ സിബിഐ പരിശോധന നടത്തിയിരുന്നു. സാങ്കേതിക വിദഗ്‌ധരുടെ റിപ്പോര്‍ട് സിബിഐയ്‌ക്ക് ലഭ്യമായിട്ടുണ്ട്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണ കരാര്‍ എസ്‌എന്‍സി ലാവലിനു നല്‍കിയതിന് പിന്നില്‍ 198കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നാണ് ആരോപണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications