പിണറായിയ്‌ക്കെതിരെ കോടിതയലക്ഷ്യത്തിന് അനുമതി തേടി
കൊച്ചി: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെപ്പറ്റിയുള്ള ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ജസ്റ്റിസ് വി. രാംകുമാറിനെ അധിക്ഷേപിക്കുംവിധം വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കോടതിയലക്ഷ്യക്കേസിന് അനുമതി ഹര്‍ജി.
കൊല്ലത്തെ അഭിഭാഷകനായ പാരിപ്പിള്ളി ശ്രീമന്ദിരത്തില്‍ ജി രാജേന്ദ്രന്‍ പിള്ളയാണ് കോടതിയലക്ഷ്യക്കേസ് ഫയല്‍ചെയ്യാന്‍ അനുമതി തേടി അഡ്വക്കറ്റ് ജനറല്‍ മുമ്പാകെ ഹര്‍ജി നല്‍കിയിട്ടുള്ളത്.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ നിശിതമായി വിമര്‍ശച്ച ഹൈക്കോടതി സമാധാനം പുനസ്ഥാപിക്കാനുള്ള ഏകമാര്‍ഗ്ഗം കേന്ദ്രസേനയെ നിയോഗിക്കലാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ മാര്‍ച്ച് 11ന് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം ഹൈക്കോടതിയുടെയും പ്രസ്‌തുത ജഡ്‌ജിയുടെയം അധികാരത്തെയും അന്തസിനെയും ഉദ്ദേശശുദ്ധിയെയും ചോദ്യം ചെയ്യുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.
ജഡ്‌ജിയുടെ ചെകിട്ടില്‍ പറയുന്നവരുടെ വാക്കുകള്‍ക്കനുസൃതമായാണ് ഉത്തരവെന്ന പിണറായി വിജയന്റെ പരാമര്‍ശം കോടതിയെ നിന്ദിക്കുന്നതാണ്. ജഡ്‌ജി അധികാരപരിധിവിട്ട് സംസാരിച്ചുവെന്നതാണ് മറ്റൊരു ആരോപണം. പൊതുജനമധ്യത്തില്‍ ജഡ്‌ജിയുടെ അന്തസ്സിനെ ഇടിച്ചുതാഴ്‌ത്താന്‍ ഉദ്ദേശിച്ച് നടത്തിയ ശ്രമമാണിത്.
നീതിനിര്‍വ്വഹണത്തിലുള്ള കടന്നുകയറ്റവുമാണ്. അതിനാല്‍ പിണറായി വിജയനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
തലശേരിയില്‍ 2006 ഒക്ടോബര്‍ 22ന് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടതുസംബന്ധിച്ച അന്വേഷണം സിബിഐയ്‌ക്കു വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് വി രാംകുമാര്‍ അക്രമരാഷ്ട്രീയത്തെ വിമര്‍ശിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications