Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറാം വയസ്സില് മണവാളനായി ഹരീരി

 Ahmed Ateeq Al-Hariri Al-Zahraniദുബയ്: വിവാഹം കഴിക്കാന്‍ പ്രായം ഒരു പ്രശ്നമാണോ? അല്ലേയല്ലെന്നാണ് സൌദി അറേബിയയിലെ അഹമദ് അല്‍ ഹരീരി അല്‍ സഹരിനി തെളിച്ചിയിരിക്കുന്നത്.

നൂറ് വയസുളള അഹമ്മദ് അല്‍ ഹരീരി ഇരുപത്തി ആറ് കാരിയെ വിവാഹം ചെയ്താണ് വിവാഹത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുന്നത്.

മൂന്നാം തവണയാണ് ഹരീരിവിവാഹിതനാകുന്നത്. നേരത്തേ ഉണ്ടായിരുന്ന രണ്ട് ഭാര്യമാരും മരിച്ചു പോയതിനെത്തുടര്‍ന്നാണ് നാറാം വയസ്സില്‍ ഒരു കല്യാണം കൂടി ആയിക്കളയാമെന്ന് ഹരീരി തീരുമാനിച്ചത്.

പുണ്യ നഗരമായ മെക്കയ്ക്ക് സമീപം തൈഫ് എന്ന സ്ഥലത്താണ് ഹരീരി താമസിക്കുന്നത്. വിവാഹത്തില്‍ അദ്ദേഹത്തിന്‍റെ മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളുമായി മാത്രം 120 പേര്‍ പങ്കെടുത്തു.ചില സുഹൃത്തുക്കളും കുടുംബസമേതം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഇനിയും വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ആഗ്രഹമുണ്ട്, എന്നാല്‍, എല്ലാം അള്ളാവിന്‍റെ കയ്യിലാണെന്നാണ് ഹരീരിയുടെ മറുപടി

വിവാഹത്തിന് വരന്‍റെയോ വധുവിന്‍റെയോ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. “ പിതാവ് വീണ്ടും വിവാഹം ചെയ്തതില്‍ സന്തോഷമുണ്ട്. ഇനിയുള്ള ജീവിതം സന്തോഷകരമാകട്ടേ എന്‍ ആശംസിക്കുന്നു"- അഹമ്മദ് അല്‍ ഹരീരിയുടെ മകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+