ബ്രിട്ടീഷുകാരന്‍ ജീവിതം ലേലത്തിന് വച്ചു
ലണ്ടന്‍: നാല്‍പത്തിനാലുകാരന്‍ സ്വന്തം ജീവിതം വില്‍പ്പനയ്‌ക്കു വച്ചു. ബ്രിട്ടീഷുകാരനായ ഇയന്‍ ഉഷര്‍ ആണ് തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പ്രമുഖ ഓക്ഷന്‍ സൈറ്റായ ഈബെയില്‍ ലേലത്തിന് വച്ചത്.
വീട്, കാറ്, മോട്ടോര്‍ബൈക്ക്, ജോലി, സുഹൃത്തുക്കള്‍, തുടങ്ങിയ എല്ലാവസ്‌തുക്കളും ഇയാന്‍ ലേലത്തിന് വച്ചിട്ടുണ്ട്. ഭാര്യയുമായി പിണങ്ങിയതിനെത്തുടര്‍ന്ന് ജീവിതം മടുത്താത്രേ ഇവാന്‍ എല്ലാ വിറ്റ് നാടുവിടാന് ഒരുങ്ങുന്നത്.
ആറു വര്‍ഷം മുമ്പാണ് ഡാര്‍ലിംങ്‌ടണ്‍ സ്വദേശിയായ ഇയാള്‍ പടിഞ്ഞാറന്‍ അസ്‌ത്രേലിയയിലെ പെര്‍ത്തിലേയ്‌ക്ക് കുടിയേറിയത്.
എന്റെ ജീവിതത്തില്‍ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴും എന്റെ ഭാര്യയെയോര്‍ത്ത് ഞാന്‍ ദുഖിതനാണ് അവളെ എനിയ്‌ക്കിപ്പോഴും മിസ് ചെയ്യുന്നു.
പേഴ്‌സും പാസ്‌പോര്‍ട്ടുമായി എയര്‍പോര്‍ട്ടില്‍ പോയി അദ്യത്തെ വിമാനത്തിന് സ്ഥലം വിടാനാണ് എന്റെ തീരുമാനം ഇയന്‍ പറയുന്നു. ഒരു അസ്‌ത്രേലിയന്‍ ഡോളറിലാണ് വസ്‌തുക്കളുടെ ലേലം ആരംഭിക്കുന്നത്.












Click it and Unblock the Notifications