Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്ക്‌ വോട്ടവകാശം നഷ്ടപ്പെട്ടേക്കും

ലണ്ടന്‍: ഇന്ത്യയുള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക്‌ ബ്രിട്ടനില്‍ ലഭിച്ചിരുന്ന വോട്ടവകാശം നഷ്ടപ്പെടാന്‍ സാധ്യയേറുന്നു.

ഇവരുടെ വോട്ടവകാശവും രാഷ്ട്രീയ പങ്കാളിത്തവും തടയണമെന്ന നിര്‍ദേശം ബ്രിട്ടനിലെ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ വോട്ടവകാശം നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായിരിക്കുന്നത്‌.

പതിനായിക്കരണക്കിന് ഇന്ത്യക്കാരുള്ള ബ്രിട്ടനില്‍ ഇവരുടെ വോട്ടവകാശം നഷ്ടപ്പെടുന്നത് രാഷ്ട്രീയ പ്രക്രിയ രൂപീകരണത്തില്‍ വന്‍ ജനവിഭാഗത്തിന്റെ പങ്കാളിത്തം ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവകാശം ബ്രീട്ടിഷ്‌, ഐറിഷ്‌, യൂറോപ്യന്‍ പൗരന്‍മാര്‍ക്കായി പരിമിതപ്പെടുത്തണമെന്നാണ്‌ ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര്യ പാനലിന്റെ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന്‌ നിയമമന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+