Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലച്ചിത്രനടന്‍ രഘുവരന്‍ അന്തരിച്ചു

Raghuvaranചെന്നൈ: പ്രശസ്‌ത തമിഴ്‌-മലയാളം നടന്‍ രഘുവരന്‍ അന്തരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ ആറേകാലിന്‌ ചെന്നൈയിലായിരുന്നു അന്ത്യം.

ശാരീരിക അസ്വസ്ഥ്യത്തത്തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ്‌ ഉദരശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയെങ്കിലും ചൊവ്വാഴ്‌ച വൈകീട്ടുതന്നെ നില വഷളാവുകയായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു.

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ സ്വദേശിയായ രഘുവരന്‍ 1948 ഡിസംബര്‍ പതിനൊന്നിനാണ്‌ ജനിച്ചത്‌. ജയരാജ്‌ സംവിധാനം ചെയ്‌ത ചിലനേരങ്ങളില്‍ ആണ്‌ അവസാനമായി അഭിനയിച്ച ചിത്രം. തമിഴ്‌, തെലുങ്ക്‌, ഹിന്ദി മലയാളം എന്നീ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

കക്കയാണ്‌ ആദ്യ മലയാള ചിത്രം. ഏഴാവതു മനിതന്‍ ആണ്‌ ആദ്യ തമിഴ്‌ ചിത്രം. ഒരു മനിതനില്‍ കഥൈ എന്ന തമിഴ്‌ സീരിയലിലൂടെയാണ്‌ രഘുവരന്‍ എന്ന നടന്‍ ശ്രദ്ധേയനായത്‌. ഒരു മനുഷ്യന്‍ മദ്യപാനത്തിന്‌ അടിമപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമായിരുന്നു സീരിയലിന്റെ ഇതിവൃത്തം. യഥാര്‍ത്ഥ ജീവിതത്തില്‍ ഇദ്ദേഹത്തിന്റെ അമിതമായ മദ്യപാനം കുടുംബജീവിതത്തിലും മറ്റും ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്‌.

ചലച്ചിത്രതാരമായ രോഹിണിയെയാരുന്നു രഘുവരന്‍ വിവാഹം ചെയ്‌തത്‌. എന്നാല്‍ 2004ല്‍ ഇവര്‍ വിവാഹമോചനം നേടി. ഇദ്ദേഹത്തിന് ഒരു മകനുണ്ട്. അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും വില്ലന്റെയോ സഹനടന്റെയോ റോളായിരുന്നു രഘുവരന്‍ കൈകാര്യം ചെയ്‌തിരുന്നത്‌.

മലയാളത്തില്‍ എം മുകുന്ദന്റെ നോവലിനെ അധാരമാക്കി ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലെ അല്‍ഫോന്‍സച്ചന്റെ വേഷം ഏറെ പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്‌. ഈ വേഷത്തിന്‌ കേരള സര്‍ക്കാറിന്റെ ചലച്ചിത്ര ആവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.

ചിലനേരങ്ങളില്‍, അശോക, ഭീമ, ശിവാജി, അമര്‍ക്കളം, വ്യൂഹം, അരുണാചലം, മുത്തു, ഉല്ലാസം, അഞ്‌ജലി, സൂര്യമാനസം, കവചം, റണ്‍, ജോണി, സചിന്‍ തുടങ്ങിയവയാണ്‌ രഘുവരന്‍ അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+