മേഘാലയയിലെ ലപാംഗ് മന്ത്രിസഭ രാജി വച്ചു
ഷില്ലോഗ്: മാര്‍ച്ച് 10ന് അധികാരത്തിലേറിയ മേഘാലയയിലെ ലപാംഗ് മന്ത്രിസഭ രാജി വെച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായ സാഹചര്യത്തിലാണ് രാജി. വിശ്വസവോട്ട് തേടുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ലാപാംഗ് രാജി പ്രഖ്യാപിയ്‌ക്കുകയായിരുന്നു.
രാജി ഉടന്‍ തന്നെ ഗവര്‍ണര്‍ക്കു സമര്‍പ്പിയ്ക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു ശേഷം ലാംപാഗ് പറഞ്ഞു.ഫെബ്രുവരി 19ന് നടന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
അറുപതംഗ നിയമസഭയില്‍ 28 എംഎല്‍എമാരുമായി കോണ്‍ഗ്രസായിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്. ആ സാഹചര്യത്തില്‍ ഗവര്‍ണര്‍ എസ്.എസ് സിദ്ദു ലപാംഗിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിയ്‌ക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications