ധോണിയുടെ നീന്തല്‍ക്കുളത്തിനെതിരെ പ്രതിഷേധം
റാഞ്ചി: സ്വപ്‌നഗൃഹത്തിലെ നീന്തല്‍ക്കുളം താരത്തിന് വിനയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ ധോണി റാഞ്ചിയില്‍ പുതുതായി നിര്‍മ്മിയ്‌ക്കുന്ന ഗൃഹത്തിനോടനുബന്ധിച്ചുള്ള നീന്തല്‍ക്കുളമാണ് താരത്തിന് തലവേദനയായിരിക്കുന്നത്.
താരത്തിന്റെ നീന്തല്‍ക്കുളത്തിനെതിരെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തിക്കഴിഞ്ഞു.പുതിയ വീടിനടുത്തുള്ള ഹര്‍മ്മു ഹൗസിഗ് കോളനിയിലെ താമസക്കാരാണ് നീന്തല്‍ക്കുളത്തിനെതിരെ പ്രതിഷേധവുമായി സമരത്തിനിറങ്ങിയിട്ടുള്ളത്.
തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് കോളനിക്കാര്‍ താരത്തിന് കത്തെഴുതിക്കഴിഞ്ഞു.
നീന്തല്‍ക്കുളം പ്രദേശത്തെ ജലക്ഷാമം രൂക്ഷമാക്കുമെന്നാണ് ജനങ്ങളുടെ പരാതി. ഹൗസിംഗ് കോളനിയില്‍ ഇപ്പോള്‍ തന്നെ ജലക്ഷാമം രൂക്ഷമാണ്. വേനല്‍ കടുത്താല്‍ സ്ഥിതി കൂടുതല്‍ വഷളാകും. ഈ സാഹചര്യത്തില്‍ നീന്തല്‍ക്കുളം നിര്‍മ്മിയ്‌ക്കാനുള്ള ശ്രമത്തില്‍ നിന്നും താരം പിന്‍മാറണമെന്ന് കോളനിയിലെ താമസക്കാരനായ ബി.പി സിന്‍ഹ പറഞ്ഞു.
റാഞ്ചിയിലെ പ്രാദേശിക ഭരണാധികാരികള്‍ കുളം നിര്‍മ്മിയ്‌ക്കുന്നതിന് കൂട്ടു നില്‌ക്കുകയാണെന്നാണ് കോളനിക്കാരുടെ പരാതി.
നീന്തല്‍ക്കുളം നിര്‍മ്മിയ്‌ക്കുന്നതിനെതിരെ ഇപ്പോള്‍ തന്നെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി കോളനിക്കാര്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്. പ്രദേശത്തെ ജലസാന്നിധ്യത്തെക്കുറിച്ച് സര്‍ക്കാരിനോട് റിപ്പോര്‍്‌ട്ട് ആവശ്യപ്പെട്ടിരിയ്‌ക്കുകയാണിപ്പോള്‍ കോടതി.
സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി നല്‌കിയ സ്ഥലത്താണ് സൂപ്പര്‍ താരത്തിന്റെ കൊട്ടാരസദൃശ്യമായ ഭവനം ഒരുങ്ങുന്നത്.












Click it and Unblock the Notifications