സരബ്‌ജിത്തിന്റെ വധശിക്ഷ എപ്രില്‍ 30 വരെ നടപ്പാക്കില്ല
ദില്ലി: പാകിസ്‌താനില്‍ തടവില്‍ കഴിയുന്ന സരബ്‌ജിത് സിങ്ങിന്റെ വധശിക്ഷ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. എപ്രില്‍ ഒന്നിന് സരബ്‌ജിത്തിന്റെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു പാകിസ്‌താന്‍ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ എപ്രില്‍ 30 വരെ ശിക്ഷ നടപ്പാക്കില്ലെന്ന് പാകിസ്‌താന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
ലാഹോറിലും മുള്‍ട്ടാനിലും നടന്ന ബോംബ് സ്‌ഫോടന പരമ്പരകളില്‍ പങ്കുണ്ടെന്നാരോപിച്ചാണ് സരബ്‌ജിത്തിനെ പാക് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നത്.
നേരത്തെ സരബ്‌ജിത് സിങ്ങിന്റെ ദയാഹര്‍ജി പാക് സുപ്രീം കോടതിയും പ്രസിഡന്റും മുഷറഫും തള്ളിയിരുന്നു.
സരബ്‌ജിത്തിനെ രക്ഷിയ്‌ക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിയ്‌ക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌് പഞ്ചാബ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഉറപ്പു നല്‌കിയിട്ടുണ്ട്
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications