99ശതമാനം ദേവസ്വം ജീവനക്കാരും അഴിമതിക്കാര്‍: സുധാകരന്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ 99ശതമാനം പേരും അഴിമതിക്കാരാണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനരീതി തികച്ചും നിയമവിരുദ്ധമാണെന്നും മന്ത്രി ജി സുധാകരന്‍ നിയസഭയില്‍ പറഞ്ഞു.
സര്‍ക്കാര്‍ എന്ത് ഉദ്ദേശിച്ചോ അതിന് വിപരീതമായാണ് അവിടെ കാര്യങ്ങള്‍. പുതിയ നിയമഭേദഗതി അനുവാര്യമാണ്- മന്ത്രി പറഞ്ഞു. ബോര്‍ഡിലെ തമ്മിലടിയും പ്രവര്‍ത്തന സ്‌തംഭനവും ചൂണ്ടിക്കാട്ടി വിഡി സതീശന്‍ അവതരിപ്പിച്ച സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വകുപ്പുമന്ത്രിയെന്ന നിലയില്‍ മൂന്നുനിര്‍ദ്ദേശങ്ങളാണ് തനിയ്‌ക്കുള്ളതെന്നും അത് പറയാതിരിക്കാന്‍ നിവൃത്തിയില്ലെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് സ്വമേധയാ രാജിവച്ചുപോവുകയാണ് ഒരു മാര്‍ഗ്ഗം അല്ലെങ്കില്‍ ഇടതുമുന്നണി നേതൃത്വത്തെക്കൊണ്ട് തിരുത്തിക്കണം. ഹൈക്കോടതിയെ സമീപിച്ച്‌കൊണ്ട് പിരിച്ചുവിടുകയാണ് ഇനിയൊരു മാര്‍ഗ്ഗം ഇതില്‍ ഏതുവേണമെന്ന ഞാന്‍ പറയുന്നില്ല- മന്ത്രി വ്യക്തമാക്കി.
ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല. ഉദ്യോഗസ്ഥരാണ് ബോര്‍ഡിനെ കുരങ്ങുകളിപ്പിക്കുന്നത്. സെക്രട്ടറിയടക്കമുള്ളവര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്- മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications