എച്ച്‌എംടി: അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി
കൊച്ചി: എച്ച്‌എംടി ഭൂമിയിടപാടിനെക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇതിന് പുറമെ നിയമസസെക്രട്ടറിയുടെ റിപ്പോര്‍ട്ടും അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നല്‍കിയ നിയമോപദേശവും കോടതി പരിശോധിയ്‌ക്കും. കേസില്‍ എച്ച്‌എംടിയുടെയും ബ്ലൂസ്‌റ്റാര്‍ റയില്‍റ്റേഴ്‌സിന്റെയും മറ്റും വാദം ബുധനാഴ്‌ച നടന്നേയ്‌ക്കും.
നൂറേക്കറില്‍പ്പെട്ട 70 ഏക്കര്‍ ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് വിറ്റതു റദ്ദാക്കണമെന്നും ഭൂമിയിടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്ററാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എച്ച്‌എംടിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നൂറേക്കര്‍ ഇളവു ചെയ്‌തു നല്‍കിയത് ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണെന്നും വില്‍പന നടത്താന്‍ ഭൂമിയില്‍ എച്ച്‌എംടിയ്‌ക്ക് ഉടമസ്ഥാവകാശമില്ലെന്നും ഹര്‍ജി ഭാഗം അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഭൂമിയിടപാട് നിയമാനുസൃതമല്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും നിയമസെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഹര്‍ജി ഭാഗം ബോധിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications