ഇഎംഎസിനെ ചാരി വിഎസിനെതിരെ
തിരുവനന്തപുരം : ഇഎംഎസ് അനുസ്മരണ സമ്മേളനത്തിലെ പിണറായി വിജയന്റെ പ്രസംഗത്തില്‍ വി എസ് അച്യുതാനന്ദനെതിരെ ഒളിയമ്പ്.
എക്കാലത്തും പാര്‍ട്ടിക്ക് വിധേയനായി നിന്ന ഇഎംഎസിന്റെ മാതൃക എല്ലാ കമ്മ്യൂണിസ്റ്റുകാരും പിന്തുടരണമെന്നാണ് പിണറായി എകെജി സ്മാരക ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. വി എസ് പാര്‍ട്ടിക്ക് വിധേയനല്ല എന്ന് ഔദ്യോഗിക പക്ഷം തുടര്‍ച്ചയായ വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പിണറായിയുടെ ഈ ആവശ്യത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇഎംഎസിന്റെ പത്താം ചരമദിനം ആചരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പ്രസംഗം.
എഴുത്തിലും വായനയിലും ലളിത ജീവിതത്തിലും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയായിരുന്നു ഇഎംഎസ്. എന്നാല്‍ അവയൊന്നും പിന്തുടരേണ്ട ഗുണങ്ങളായി പിണറായി ചൂണ്ടിക്കാണിച്ചില്ല. പാര്‍ട്ടിക്ക് വിധേയനായി നിന്നു എന്ന ഇഎംഎസിന്റെ സവിശേഷത പിന്തുടരാനുളള ആഹ്വാനം പൊതുവിലാണെങ്കിലും ഫലത്തില്‍ വിഎസിനോടാണ്.
അനുസ്മരണ ചടങ്ങുകളും പാര്‍ട്ടി പത്രത്തിലെ കോളങ്ങളും വഴി വിഎസും പിണറായിയും പരസ്പരം ഒളിയമ്പെയ്യുന്നത് ആദ്യമല്ല. എകെജിയെക്കുറിച്ച് ഷാജി എന്‍ കരുണ്‍ എടുത്ത ഡോക്യുമെന്ററിയുടെ ഉദ്ഘാടന ദിനത്തിലും പരസ്യമായി ഇരുവരും ഒളിയമ്പുകള്‍ തൊടുത്തിരുന്നു.
പുതിയ തലമുറയ്ക്ക് പഴയ കമ്മ്യൂണിസ്റ്റുകാര്‍ അനുഷ്ഠിച്ച ത്യാഗങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നും എകെജിയും താനും നടത്തിയ പോരാട്ടങ്ങള്‍ പുതിയ തലമുറ മാതൃകയാക്കണമെന്നുമാണ് പിണറായിയെ വേദിയിലിരുത്തി അന്ന് വിഎസ് മുനവെച്ച് പറഞ്ഞത്.
പാവപ്പെട്ടവനോടൊപ്പം നിന്ന് പടപൊരുതുമ്പോഴും എകെജി, പാര്‍ട്ടിക്ക് വിധേയനായിരുന്നു എന്നോര്‍മ്മിപ്പിച്ചാണ് പിണറായി അന്നും തിരിച്ചടിച്ചത്. മണ്‍മറഞ്ഞ നേതാക്കളുടെ അനുസ്മരണച്ചടങ്ങുകളില്‍ സ്ഥിരം ആവര്‍ത്തിക്കപ്പെടാറുളളതാണ് പാര്‍ട്ടിക്ക് വിധേയനാകുക എന്ന അവരുടെ ഗുണം. അത് വീണ്ടും പിണറായി വിജയന്‍ ഉറപ്പിച്ചു പറയുന്നു.
വ്യംഗ്യം വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ല എന്നു തന്നെ.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications