പരമ്പര കൊലപാതകങ്ങള്‍: ഹോങ്കോങ്ങ് അഭിസാരികകള്‍ ഭീതിയില്‍
ഹോങ്കോങ്ങ്: തുടരെ നാല് ലൈംഗിക തൊഴിലാളികള്‍ കൊല്ലപ്പെട്ടതോടെ ഹോങ്കോങ്ങ് നഗരത്തിലെ അഭിസാരികകള്‍ ഭീതിയില്‍. കൊലപാതകങ്ങള്‍ക്കു പിന്നിലുള്ളയാണെന്ന് സംശയിക്കപ്പെടുന്ന പാകിസ്‌താന്‍ സ്വദേശിയെ അറസ്റ്റു ചെയ്‌തെങ്കിലും ഇവരുടെ ഭയം വിട്ടുമാറുന്നില്ല.
യുവതികളായ നാല് അഭിസാരികകള്‍ ഒരേ രീതിയില്‍ കൊല്ലപ്പെട്ടതാണ് നഗരത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ഒറ്റ തിരിഞ്ഞ വേശ്യാലയങ്ങള്‍ നടത്തുന്ന മൂന്ന് അഭിസാരികകളായിരുന്നു കൊലക്കത്തിയ്‌ക്ക് ഇരയായത്.
കൊലപാതകിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ഞായറാഴ്‌ച പോലീസ് അറസ്‌റ്റിലായിട്ടും വീണ്ടും നഗരത്തില്‍ ഒരു അഭിസാരിക കൂടി കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളികളെ വീണ്ടും ഞെട്ടിച്ചിരിയ്ക്കുകയാണ്.
എന്നാല്‍ നാലാമത്തെ കൊല മറ്റുള്ളതുമായി ബന്ധമില്ലെന്ന നിലപാടിലാണ് പോലീസ്. മരിച്ചവരെല്ലാം 27നും 35നും ഇടയ്‌ക്ക് പ്രായമുള്ളവരാണ്.
കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ 2000 ഓളം ഏകാംഗ വേശ്യാലയങ്ങളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു.
ആദ്യം കൊല്ലപ്പെട്ട മൂന്ന് അഭിസാരികകളുടെ ഫ്‌ളാറ്റുകളിലെ സുരക്ഷാ ക്യാമറകളില്‍ ഒരേയാളുടെ ചിത്രങ്ങള്‍ കണ്ടതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാകിസ്‌താന്‍ പൗരന്‍ പിടിയിലായത്.
ഇയാള്‍ അറസ്റ്റിലായതിനു ശേഷവും നാലാമതൊരു കൊലപാതകം കൂടിനടന്നതോടെ സംഭവം പോലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ കൊലയാളിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ലൈംഗിക തൊഴിലാളികള്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തി.












Click it and Unblock the Notifications