നൂറോളം പ്രക്ഷോഭകാരികള്‍ കീഴടങ്ങി; ചൈന
ബെയ്‌ജിങ്ങ്: ചൈന വിരുദ്ധ പ്രക്ഷോഭം നടത്തിയിരുന്ന ടിബറ്റില്‍ പ്രക്ഷോഭകാരികള്‍ക്ക് കീഴടങ്ങാന്‍ അനുവദിച്ച സമയപരിധി പിന്നിട്ടിരിക്കെ 105 ഓളം പേര്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയെന്ന് ചൈന വ്യക്തമാക്കി.
തിങ്കളാഴ്‌ച അര്‍ദ്ധരാത്രിയ്‌ക്കു മുമ്പ് പ്രക്ഷോഭകാരികളോട് കീഴടങ്ങണമെന്നായിരുന്നു ടിബറ്റിലെ പ്രാദേശിക ഭരണകൂടം നല്‌കിയിരുന്ന അന്ത്യശാസനം. കീഴടങ്ങാതെ അക്രമം വ്യാപിപ്പിയ്‌ക്കാനാണ് നീക്കമെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിരുന്നു.
കീഴടങ്ങിയവര്‍ ലാസയില്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് ടിബറ്റിലെ പ്രാദേശിക ഭരണകൂടത്തിന്റെ വൈസ് ചെയര്‍മാന്‍ ബെയ്‌മ ചിലൈന്‍ പറഞ്ഞു.
ഒരാഴ്‌ചയായി നടന്നു വന്ന പ്രക്ഷോഭത്തില്‍ ഒട്ടേറെ ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും തകര്‍ക്കപ്പെട്ടുവെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അക്രമ സംഭവങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണഅ ചൈന ഔദ്യോഗികമായി പുറത്തു വിട്ടിരിയ്‌ക്കുന്ന വിവരം. എന്നാല്‍ 80 ഓളം പേര്‍ പോലീസ് നടത്തിയ വെടിവെയ്‌പില്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യയില്‍ പ്രവാസ ജീവിതം നയിക്കുന്ന ദലൈലാമ ആരോപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications