ബ്രോഡ്‍ബാന്റ് വിപ്ലവത്തിന് ഇന്ത്യ
ദില്ലി : ഇന്ത്യയിലെ ടെലികോം മേഖലയില്‍ വന്‍ ബ്രോഡ്‍ബാന്റ് വിപ്ലവത്തിന് അരങ്ങൊരുങ്ങുന്നു.
അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുളളില്‍ ഈ മേഖലയില്‍ 1,30,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് സാധ്യത തെളിയുന്നത്. കണ്‍വെര്‍ജന്‍സ് ഇന്ത്യയുടെ പതിനാറാം സമ്മേളനം ഉദ്ഘാടനം ചെയ്യവെ ടെലികോം വകുപ്പ് സെക്രട്ടറി സിദ്ധാര്‍ത്ഥ് ബഹുര അറിയിച്ചതാണ് ഇക്കാര്യം.
ടെലികോം മേഖലയിലെ സൂപ്പര്‍ പവര്‍ ആകാനൊരുങ്ങുകയാണ് രാജ്യം. വര്‍ഷം തോറും എട്ട് ദശലക്ഷം പുതിയ മൊബൈല്‍ ഉപഭോക്താക്കളാണ് കൂടി വരുന്നത്. എംപെഗ് 4 ഫോര്‍മാറ്റില്‍ ആദ്യമായി ഐപിടിവി സംവിധാനം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ ടെലികോം കമ്പനിയാവുകയാണ് എംടിഎന്‍എല്‍. ദില്ലിയിലും മുംബെയിലും ഇപ്പോള്‍ തന്നെ മൊബൈല്‍ ടിവി ടവറുകള്‍ എംടിഎന്‍എല്‍ സ്ഥാപിച്ചു കഴിഞ്ഞു.
യൂറോപ്പിലെ രാജ്യങ്ങളില്‍ പോലും ഇപ്പോള്‍ എംപെഗ് രണ്ട് ഫോര്‍മാറ്റില്‍ മാത്രമാണ് ഈ സൗകര്യം ഉളളത്. ആളെ കണ്ട് സംസാരിക്കാമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണം.












Click it and Unblock the Notifications