ആര്‍കോം വൈമാക്സ് കമ്പനി വാങ്ങുന്നു
ദില്ലി : രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വയര്‍ലെസ് കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) യൂറോപ്പിലെ വൈമാക്സ് കമ്പനി വാങ്ങുന്നു.
ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്പനി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് ആര്‍കോം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
300-400 മില്യണ്‍ ഡോളര്‍ മുടക്കിയാണ് ആര്‍കോം വൈമാക്സ് കമ്പനി സ്വന്തമാക്കുന്നത്. റിലയന്‍സ് ഗ്ലോബല്‍ കോം എന്ന കമ്പനിയുടെ കീഴിലാവും ഏറ്റെടുപ്പിന് ശേഷം വൈമാക്സ് പ്രവര്‍ത്തിക്കുന്നത്.
യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 20 രാജ്യങ്ങളില്‍ വൈമാക്സ് സാങ്കേതിക വിദ്യ നല്‍കുന്ന കമ്പനിയാണ് ഇത്. വൈമാക്സ് രംഗത്തേയ്ക്കു് ആഗോളതലത്തിലുളള റിലയന്‍സിന്റെ കടന്നു കയറ്റം ഈ കമ്പനിയുടെ ഏറ്റെടുക്കലിലൂടെ യാഥാര്‍ത്ഥ്യമാകുന്നു.
ഈ ഏറ്റെടുക്കലിലൂടെ ചൈനയില്‍ 50000 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഓപ്റ്റിക്കല്‍ കേബിള്‍ ശൃംഖല റിലയന്‍സിന്റെ നിയന്ത്രണത്തില്‍ വരും. ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട 40 നഗരങ്ങളെ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്കാണ് ഇത്.
വൈമാക്സ് കമ്പനി ഏറ്റെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ റിലയന്‍സ് വൃത്തങ്ങള്‍ വിസമ്മതിച്ചു.












Click it and Unblock the Notifications