10 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു
ലഖിസരി: ബീഹാറിലെ ലഖിസരിയില്‍ പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ രണ്ട് ഡോക്ടര്‍മാരടങ്ങുന്ന നാലംഗ സംഘം പീഡിപ്പിച്ചെന്ന് ആരോപണം.
പ്രതികളില്‍ ഒരാള്‍ പ്രദേശത്തെ മുനിസിപ്പല്‍ അംഗമാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതറിഞ്ഞ ക്ഷുഭിതരായ ജനങ്ങള്‍ മുനിസിപ്പല്‍ അംഗത്തിന്റെ വീട് അക്രമിച്ച് തകര്‍ത്തു. ലഖിസരിയിലെ മുനിസിപ്പല്‍ അംഗമായ സുബോധിയുടെ വീടാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്.
ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂള്‍ വിട്ടു വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ സുബോധി പറഞ്ഞു മയക്കിവീട്ടിലേക്ക് കൊണ്ടു വരികയും പീഡിപ്പിക്കുകയായിരുന്നു.
പീന്നിട് ഇയാളുടെ സുഹൃത്തുക്കളും ഡോക്ടര്‍മാരുമായ ജവഹര്‍ സാഹു, സൂരജ് കുമാര്‍ എന്നിവരും മറ്റൊരു മുനിസിപ്പല്‍ അംഗമായ സതീദേവിയുടെ ഭര്‍ത്താവും കുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് സൂപ്രണ്ട് ശുക്ല പറഞ്ഞു.
പീഡനം മൂലം അവശയായ പെണ്‍കുട്ടിയെ ഒരു റിക്ഷാ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത് പിന്നീട് ഇയാള്‍ തന്നെ കുട്ടിയുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു.. സംഭവത്തിലുള്‍പ്പെട്ടയെല്ലാവരെയും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications