കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിനാശം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും; പവാര്‍

  • By Staff
Google Oneindia Malayalam News

Sharad Pawarദില്ലി: വേനല്‍മഴയില്‍ കേരളത്തില്‍ കൃഷിനാശം ഉണ്ടായതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കിയാലുടന്‍ കേന്ദ്രസംഘത്തെ അയക്കുമെന്ന്‌ കൃഷി മന്ത്രി ശരദ്‌ പവാര്‍ അറിയിച്ചു.

കൃഷി നാശം കണക്കിലെടുത്ത്‌ കേരളത്തിന്‌ അടിയന്തരിമായി അമ്പതു കോടി രൂപ സഹായം നല്‌കണമെന്നാവശ്യപ്പെട്ട്‌ ഇടത്‌ എംപിമാര്‍ പവാറിന്‌ നിവേദനം നല്‌കിയതിനെ തുടര്‍ന്നാണ്‌ പവാറിന്റെ മറുപടി.

പ്രകൃതിക്ഷോഭ ദുരിതാശ്വസം ആഭ്യന്തര വകുപ്പിന്റെ പരിധിയിലായതിനാല്‍ കൃഷി മന്ത്രാലയത്തിന്‌ നേരിട്ട്‌ ഇടപെടാന്‍ കഴിയില്ല. സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ട്‌ ആഭ്യന്തരമന്ത്രാലയം വഴി കൃഷി മന്ത്രാലയത്തിലേക്കയക്കുകയാണ്‌ പതിവ്‌.

ഇത്‌ കിട്ടിയാലുടനെ വിദഗ്‌ദ്ധ സംഘത്തെ അയക്കും. ഇവര്‍ നല്‌കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദുരിതാശ്വസം പ്രഖ്യാപിയ്‌ക്കുക-പവാര്‍ വ്യക്തമാക്കി.

കുട്ടനാടിന്റെ കാര്‍ഷിക വികസനത്തിന്‌ ഡോ. സ്വാമിനാഥന്‍ കമ്മീഷന്റെ പദ്ധതി നിര്‍ദേശങ്ങള്‍ കേന്ദ്രമന്ത്രി സഭയുടെ പരിഗണനയ്‌ക്കയച്ചിട്ടുണ്ടെന്നും മന്ത്രിസഭയുടെ സമ്മതം ലഭിച്ചാല്‍ ബജറ്റ്‌ വിഹിതം ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X