കുളത്തിന് പിന്നാലെ ബലിയും; ധോണി പുതിയ വിവാദത്തില്‍
റാഞ്ചി: ഇന്ത്യന്‍ ഏകദിന ക്യാപ്‌റ്റന്‍ ധോണിയെ വിജയങ്ങള്‍ മാത്രമല്ല വിവാദങ്ങളും പിന്‍തുടരുന്നു.
എല്ലാ ദിവസവും അഞ്ച് ലിറ്റര്‍ ആട്ടിന്‍ പാല്‍ അകത്താക്കുന്ന ധോണി ആടിനെ ക്ഷേത്രത്തില്‍ ബലി നല്‌കിയതാണ് വിവാദ പട്ടികയില്‍ ഏറ്റവും അവസാനത്തേത്. ധോണിയുടെ ജീവ ബലിയ്‌ക്കെതിരെ മൃഗ സ്‌നേഹികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
ആസ്‌ട്രേലിയയിലെ വിജയത്തിന് ഇഷ്ടദേവതയ്‌ക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് ധോണി ആടിനെ ബലി കൊടുത്തത്. ജാര്‍ഖണ്ഡിലെ പ്രശസ്‌തമായ ചിന്‍മസ്‌തിക ക്ഷേത്രത്തിലായിരുന്നു ബലി ദാന ചടങ്ങ്.
ധോണിയുടെ ബലിയില്‍ പ്രതിഷേധിച്ച് മൃഗ സ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) താരത്തിന് കത്തയച്ചിരിയ്‌ക്കുകയാണിപ്പോള്‍.
ഒട്ടേറെ ആരാധകരുള്ള ധോണിയെ പോലുള്ള താരം ഇത്തരം ബലികള്‍ നടത്തിയാല്‍ താരത്തെ അനുകരിച്ച് ആരാധകരും ഈ കൃത്യത്തിന് ഇറങ്ങുമെന്നാണ് മൃഗ സ്‌നേഹികള്‍ പറയുന്നത്.
ആടിനെ തല വെട്ടി ബലി നല്‌കിയ സംഭവത്തില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡും ഇടപെട്ടതോടെ വിവാദം പുതിയ തലങ്ങളിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ധോണിയുടെ പുതിയ മാളികയില്‍ നിര്‍മിയ്‌ക്കുന്ന നീന്തല്‍ക്കുളത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വെള്ളം കുടി മുട്ടിച്ച താരത്തിനെതിരെ നാട്ടുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications