സ്‌മാര്‍ട്ട് സിറ്റിക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി
ദില്ലി: കൊച്ചിയില്‍ സ്‌മാര്‍ട്ട് സിറ്റിയ്‌ക്കായി ഏറ്റെടുത്ത 136 ഏക്കര്‍ ഭൂമിയ്‌ക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സെസ് പദവി നല്‌കാനുള്ള തീരുമാനമുണ്ടായത്.
കെഎസ്‌ഇബിയില്‍ നിന്നും ഏറ്റെടുത്ത 100 ഏക്കര്‍ ഭൂമിയ്‌ക്ക സെസ് പദവി ലഭിയ്‌ക്കാന്‍ പ്രത്യേക അപേക്ഷ നല്‌കണമെന്നും യോഗം നിര്‍ദേശിച്ചു.
പ്രത്യേക സാമ്പത്തിക മേഖല പദവി ലബ്ധിയോടെ ടീകോമിന് കൈമാറിയ ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസും സ്റ്റാന്പ് ഡ്യൂട്ടിയും ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയും.
ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി പാര്‍ക്കായി ഉയര്‍ത്തുകയെന്ന് ലക്ഷ്യത്തോടെ നിര്‍മ്മാണം പുരോഗമിയ്‌ക്കുന്ന സ്‌മാര്‍ട്ട് സിറ്റി പൂര്‍ത്തിയാകുമ്പോള്‍ 90000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ടീകോം അവകാശപ്പെട്ടിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications