Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധി ദിനങ്ങള്‍ ഒരുമച്ച്‌; കേരളം ആലസ്യത്തില്‍

തിരുവനന്തപുരം:സംസ്ഥാനം അവധിയുടെ ആലസ്യത്തിലേക്ക്‌. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വന്നെത്തിയതോടെയാണ്‌ സംസ്ഥാനം തിക്കിനും തിരക്കിനും വിട ചൊല്ലുന്നത്‌.

പെസഹ വ്യാഴം, ദുഖ വെള്ളി എന്നീ ദിനങ്ങള്‍ സര്‍ക്കാര്‍ അവധി ദിനങ്ങളാണ്‌. ശനിയാഴ്‌ച ഒരു ദിവസം അവധിയെടുത്താല്‍ തുടര്‍ച്ചയായി നാല്‌ അവധി ദിവസങ്ങള്‍ ഒരുമിച്ച്‌ കിട്ടുമെന്നതിനാല്‍ ഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസുകളിലും ശനിയാഴ്‌ച ഹാജര്‍ കുറയാനാണ്‌ സാധ്യത.

അതെ സമയം നബി ദിനവും ദുഖ വെള്ളി, ഹോളി എന്നിവ പ്രമാണിച്ച്‌ ഒട്ടേറെ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ കേരളത്തില്‍ ശനിയാഴ്‌ച ബാങ്കുകള്‍ക്ക്‌ പ്രവൃത്തി ദിനമായിരിക്കും.

ശനിയാഴ്‌ച ഉച്ച വരെ മാത്രമെ ബാങ്കുകള്‍ പ്രവര്‍ത്തിയ്‌ക്കുവെന്നതിനാല്‍ വന്‍ തിരക്കനുഭവപ്പെടാനും സാധ്യതയുണ്ട്‌. കോടതികള്‍ക്ക്‌ വ്യാഴം മുതല്‍ ഞായര്‍ വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

കൊച്ചി, തിരുവനന്തപുരം പാസ്‌പോര്‍ട്ടോഫീസുകള്‍ക്ക്‌ വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന്‌ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ അറിയിച്ചു. രാജ്യത്തെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ തിങ്കളാഴ്‌ച മാത്രമേ തുറക്കുകയുള്ളൂ.

തുടര്‍ച്ചയായ അവധികള്‍ ലഭിയ്‌ക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള ബസുകളിലും തീവണ്ടികളിലും വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ സീറ്റുകള്‍ റിസര്‍വ്‌ ചെയ്‌തവര്‍ക്കു മാത്രമേ സുഖയാത്രയ്‌ക്ക്‌ അവസരമുള്ളൂവെന്ന സ്ഥിതിയാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+