ഭാരവാഹികളെ കണ്ടെത്താന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരീക്ഷ
ദില്ലി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ വിഡ്‌ഢി ദിനത്തില്‍ പരീക്ഷയ്‌ക്കൊരുങ്ങുന്നു.
ഭാരവാഹിയാകുന്നവര്‍ക്ക് സംഘടന പ്രവര്‍ത്തനം മാത്രം പോര കുറച്ച് വിവരം കൂടി വേണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം അഖിലേന്ത്യ പ്രസിഡന്റും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ചേര്‍ന്നാണ് പരീക്ഷ നടത്തുന്നത്.
അഭിമുഖ പരീക്ഷ പാസാകുന്നവരെ മാത്രമേ പുനസംഘടനയില്‍ ഭാരവാഹികളായി പരിഗണിയ്‌ക്കുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് സംഘടനയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് പരീക്ഷ സംഘടിപ്പിയ്‌ക്കുന്നത്.
കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്തുന്നതിന് സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദീഖ് ഒരു വര്‍ഷമായി നടത്തുന്ന ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് പരീക്ഷാ അറിയിപ്പ് വന്നിട്ടുള്ളത്.
കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പരീക്ഷ സംഘടിപ്പിയ്‌ക്കുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications