Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യഷാപ്പ് തുറക്കുന്ന ദിവസങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ അപകടങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ മദ്യഷാപ്പുകള്‍ തുറക്കുന്ന ദിവസം കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ പറഞ്ഞു.

മദ്യഷാപ്പുകളുള്ള ദിവസങ്ങളില്‍ ഷാപ്പുകള്‍ തുറക്കാത്ത ദിവസങ്ങളേക്കാള്‍ അപകടങ്ങള്‍ കൂടുതലാണ്‌. മദ്യപിച്ച്‌ വാഹനമോടിയ്‌ക്കുന്നവരെ പിടികൂടാനും നിയന്ത്രിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിയ്‌ക്കുന്നുണ്ട്‌.

ഇതിനായി ബ്രീത്ത്‌ അനലൈസറും വാഹന പരിശോധനയും പോലീസ്‌ നടത്തുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത്‌ 39641 അപകടങ്ങളിലായി 3772 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌.

അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം മാത്രം 47857 2007ല്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ 38,307 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പരിക്കേറ്റവരെ ആശുപത്രിയിലെത്തിയ്‌ക്കാന്‍ ജനങ്ങള്‍ മടിയ്‌ക്കുന്നതിനാല്‍ ബോധവത്‌കരണ ക്ലാസുകള്‍ സംഘടിപ്പിയ്‌ക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

നിയമസഭയില്‍ സബ്‌മിഷനായി ഉന്നയിച്ച്‌ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+