നാഗര്‍കോവിലനടുത്ത് ട്രെയിന്‍ പാളം തെറ്റി; 15 പേര്‍ക്ക് പരിക്ക്
കന്യാകുമാരി: മധുര-കൊല്ലം നാഗര്‍ കോവില്‍ പാസഞ്ചര്‍ ട്രെയിന്‍ നാഗര്‍ കോവിലിനു സമീപം പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 4.20ന് ഉണ്ടായ അപകടത്തില്‍ ഒമ്പതു കോച്ചുകള്‍ പാളം തെറ്റുകയും രണ്ടു ബോഗികള്‍ മറിയുകയും ചെയ്‌തു.
പരിക്കേറ്റവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലുള്ള ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്.
വ്യാഴാഴ്‌ച വൈകുന്നേരത്തോടെ ഇതു വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് റെയില്‍വെ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, മധുര എന്നിവിടങ്ങളിലെറെയില്‍വെ ഉന്നതോദ്യഗസ്ഥര്‍ സംഭവം സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications