യുഡിഎഫ് ജനങ്ങളോട് മാപ്പു പറയണം; സുധാകരന്‍
ആലപ്പുഴ: കിടങ്ങറയില്‍ കൊയ്‌ത്തു യന്ത്രമിറക്കി നെല്ലു കൊയ്യാതെ കര്‍ഷകരെ പറ്റിച്ച ഉമ്മന്‍ ചാണ്ടി മാപ്പു പറയണമെന്ന് മന്ത്രി ജി. സുധാകരന്‍.
പ്രശ്‌നത്തെ രാഷ്ട്രീയവത്‌ക്കരിയ്‌ക്കാനാണ് ഉമ്മന്‍ ചാണ്ടിയും യുഡിഎഫും ശ്രമിച്ചത്.
നെല്‍ പാടങ്ങള്‍ ഭൂമാഫിയക്ക് മറിച്ചു വിറ്റ യുഡിഎഫ് നേതാക്കളാണ് കുട്ടനാട്ടില്‍ സമരത്തിനെത്തിയത്. വെറും ഷോ കാണിയ്‌ക്കലല്ല, ഇവിടെ ആവശ്യം.
കുട്ടനാട്ടിലെ മുഴുവന്‍ നെല്‍മണികളും സര്‍ക്കാര്‍ ശേഖരിയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു. കൈനകരിയില്‍ വേനല്‍മഴ മൂലം കൃഷി നശിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിയ്‌ക്കുകയായിരുന്നു മന്ത്രി.
കൃഷി നശിച്ചതില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ പങ്കുണ്ട്. കൊയ്‌ത്തു യന്ത്രം വാങ്ങാന്‍ കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ക്ക് ലോണ്‍ അനുവദിയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications