കുട്ടി പൈലറ്റ് ആത്മഹത്യ ചെയ്‌തു
പിറ്റ്‌സ്‌ബര്‍ഗ്: പതിനൊന്നാം വയസ്സില്‍ അമേരിക്കക്കു മുകളിലൂടെ വിമാനം പറപ്പിച്ച് ലോക റെക്കോര്‍ഡിട്ട വിക്കി വാന്‍ മെറ്റര്‍ (26) പെന്‍സില്‍വാനിയയിലെ സ്വവസതിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി.
വിഷാദ രോഗം ബാധിച്ചിരുന്ന വിക്കി സ്വയം വെടിവെച്ച് മരിയ്‌ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. 1993ല്‍ അമേരിക്കയ്‌ക്കു കുറുകെ വിമാനം പറപ്പിച്ചാണ് വിക്കി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിയ്‌ക്കുന്നത്.
പിറ്റെ കൊല്ലം അത്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെയും ഈ കൊച്ചു പൈലറ്റ് വിമാനം പറത്തി തന്റെ സാഹസികത ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഒരു ഇന്‍സ്‌ട്രക്ടറുടെ സഹായത്തോടെയായിരുന്നു വിക്കി ഇരുപറക്കലുകളും നടത്തിയത്.
എന്നാല്‍ വിമാനം മുഴുവനായും നിയന്ത്രിച്ചിരുന്നത് കൊച്ചു വിക്കി തന്നെയായിരുന്നുവെന്ന് ഇന്‍സ്‌ട്രക്ടര്‍ മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
ഒരു ബഹിരാകാശ സഞ്ചാരിയായി പേരെടുക്കണമെന്നായിരുന്നു അക്കാലത്ത് കൊച്ചു വിക്കിയുടെ മോഹം.












Click it and Unblock the Notifications