ടിബറ്റിന് അമേരിക്കന്‍ പിന്തുണ
ധര്‍മശാല: രാജ്യാന്തര പ്രശ്‌നങ്ങളില്‍ തങ്ങളുടെ ഇരട്ടത്താപ്പ് ഒരിക്കല്‍ കൂടി തുറന്നു കാട്ടി അമേരിക്ക ടിബറ്റിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി.
ആറു ലക്ഷത്തില്‍ പരം ജനങ്ങള്‍ കൊല്ലപ്പെട്ട ഇറാഖ് യുദ്ധത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലാണ് അമേരിക്ക ടിബറ്റിന് പിന്തുണയുമായെത്തിയിരിക്കുന്നത്.
ടിബറ്റിലെ പ്രതിസന്ധി ലോക മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും ടിബറ്റന്‍ ജനതയെ സഹായിക്കേണ്ടതു അമേരിക്കയുടെ ധാര്‍മ്മിക ഉത്തരവാദമാണെന്ന് യുഎസ് പ്രതിനിധി സഭാ സ്‌പീക്കര്‍ പറഞ്ഞു.
ടിബറ്റന്‍ പ്രശ്‌നത്തില്‍ ദലൈലാമയുമായി ചര്‍ച്ചയ്‌ക്കു തയാറെന്ന് ചൈന വ്യക്തമാക്കിയ സാഹചര്യത്തിലാണ് അമേരിക്ക അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്രായേലിന്റെ പാലസ്‌തീന്‍ അധിനിവേശത്തിലോ ഇറാഖില്‍ അമേരിക്ക തന്നെ അഞ്ചു വര്‍ഷങ്ങളായി നടത്തുന്ന കൂട്ടക്കുരുതിയിലോ വലിയ മനുഷ്യവകാശ ലംഘനങ്ങള്‍ കാണാത്ത അമേരിക്ക ടിബറ്റ് പ്രശ്‌നത്തില്‍ പിന്തുണയുമായെത്തിയത് ചെകുത്താന്‍ വേദമോതുന്നതിന് തുല്യമായാണ് കണക്കാക്കാനാകുക.
നേരത്തെ ആത്മീയാചാര്യന്‍ ദൈലലാമയെ സന്ദര്‍ശിക്കാനെത്തിയ പൈലോസിക്ക് വന്‍ വരവേല്‌പാണ് ധര്‍മശാലയില്‍ ലഭിച്ചത്. പൈലോസി ലാമയെ സന്ദര്‍ശിക്കുന്നതില്‍ ചൈന എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ചൈന വിരുദ്ധ പ്രക്ഷോഭങ്ങള്‍ ടിബറ്റിനു പുറത്ത് മറ്റു ചിലയിടത്തേക്കും വ്യാപിച്ചിട്ടുണ്ടെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
a












Click it and Unblock the Notifications