കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയില്‍
ദില്ലി: രാഷ്ട്രപതി ഭരണം അവസാനിയ്‌ക്കുന്ന മെയ് 28ന് മുമ്പ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച കാര്യങ്ങള്‍ മിക്കവാറും തിങ്കളാഴ്‌ച പ്രഖ്യാപിച്ചേക്കും. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിയ്‌ക്കപ്പെട്ടിരുന്ന രാഷ്ട്രപതി ഭരണം നീണ്ടു പോകുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.
2007 നവംബര്‍ 20നാണ് കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടത്. ബിജെപിയുടെ ബി.എസ് യെദൂരിയപ്പ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി സമര്‍പ്പിച്ചതോടെയാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ പരിഷ്‌ക്കരിച്ച നിയമസഭാ മണ്ഡലപ്പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയും കര്‍ണാടകയ്‌ക്കു സ്വന്തമാകും.
തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ് വി പറഞ്ഞു. ഗവര്‍ണര്‍ പദം രാജി വെച്ച് കര്‍ണാടക രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ എസ് എം കൃഷ്‌ണയുടെ നേതൃത്വത്തിലാകും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നേരിടുകയെന്ന് ഉറപ്പായിട്ടുണ്ട്.












Click it and Unblock the Notifications