ഭാര്യ റാന്പില്‍; ഐഎഎസുകാരന് മേല്‍ 'മായാ' രോഷം
ലഖ്‌നൊ: ഔദ്യോഗിക ബംഗ്ലാവില്‍ ഭാര്യ സംഘടിപ്പിച്ച ഫാഷന്‍ ഷോ ഐഎഎസുകാരന് പുലിവാലായി.
സംഭവത്തില്‍ രോഷാകുലയായ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതി ഐഎഎസുകാരനെ തത്സഥാനത്തു നിന്നും നീക്കുകയും ചെയ്‌തു.
ഉത്തര്‍പ്രദേശ് അഗ്രികള്‍ച്ചര്‍ പ്രൊഡ്‌ക്ഷന്‍ കമ്മീഷണറായ അനിസ് അന്‍സാരിയുടെ ഭാര്യ അസ്‌മ ഹുസൈനാണ് ഭര്‍ത്താവിന് അനുവദിച്ച ബംഗ്ലാവില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.
ഫാഷന്‍ പരേഡില് വിധി കര്‍ത്താവായി സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ ഭാര്യയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ ഭാര്യമാരും എത്തിയിരുന്നു. ഒരു പാര്‍ട്ടിയുടെ ഭാഗമായി നടത്തിയ ഫാഷന്‍ ഷോയില്‍ ലഖ്‌നൊ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയും റാമ്പിലെത്തിയതോട പരിപാടി വന്‍ വിജയമായെന്നാണ് അസ്‌മ കരുതിയത്.
ഇതിനിടെ പരിപാടിയുടെ പ്രചാരണത്തിനായി കുറച്ചു വാര്‍ത്താ മാധ്യമങ്ങളെ ക്ഷണിച്ചിരുന്നു. എന്നാല്‍ പത്രങ്ങള്‍ ഫാഷന്‍ ഷോ ഒന്നാം പേജ് വാര്‍ത്തയാക്കിയതോടെ സംഭവം വിവാദമാകുകയായിരുന്നു.
എന്നാല്‍ ഇത്തരം ഫാഷന്‍ ഷോകള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ ഇടയില്‍ സര്‍വ സാധരണമാണെന്നും താന്‍ ഒരു ഡിസൈനറായതു കൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നുമാണ് അസ്‌മയുടെ വാദം.












Click it and Unblock the Notifications