മറ്റൊരാളെ സ്‌നേഹിച്ചതിന് പെണ്‍കുട്ടിയ കുത്തിക്കൊന്നു.
മുംബൈ: മറ്റൊരാളെ സ്‌നേഹിച്ച കുറ്റത്തിന് കൂട്ടുകാരിയെ യുവാവ് കുത്തിക്കൊന്നു. കൊലയ്‌ക്കു ശേഷം വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുന്നു.
നവീ മുബൈയ്‌ക്കടുത്ത് റബെയ്‌ലില്‍ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. സോഫിയ കോളെജിലെ വിദ്യാര്‍ഥിനിയായ സമാനത ഫെര്‍ണാണ്ടസിനെ(20) കൂട്ടുകാരനായ സുമിത് ഗിരി(35) ഒരു ലോഡ്‌ജില്‍ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു.
സമാനത മറ്റൊരാളുമായി പ്രണയത്തിലായതാണ് സുമിതിനെ കൊലയ്‌ക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ലോഡ്‌ജില്‍ മുറിയെടുത്ത ഇരുവരെയും ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനെ തുടര്‍ന്ന് ലോഡ്‌ജ് ഉടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്നു നോക്കിയപ്പോഴാണ് പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.












Click it and Unblock the Notifications