പുകവലി പാടില്ലെന്ന് ബുദ്ധദേവിനോട് അന്‍പുമണി
ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് പുകവലി ഉപേക്ഷിയ്‌ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിന്റെ ഉപദേശം.
ബംഗാള്‍ മുഖ്യമന്ത്രിയുടെ ആസ്ഥാനമായ റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ പുകവലി നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും തന്റെ സ്വകാര്യ മുറിയില്‍ ബുദ്ധദേവ് നിര്‍ബാധം പുകവലിയ്‌ക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് അറിയപ്പെടുന്ന പുകവലി വിരുദ്ധനായ അന്‍പുമണി മുഖ്യമന്ത്രിയെ ഉപദേശിയ്‌ക്കാന്‍ മുതിര്‍ന്നത്.
മുഖ്യമന്ത്രി ഉള്‍പ്പടെ ബംഗാളിലെ ജനങ്ങളിലെ 70 ശതമാനം പേര്‍ പുകവലിക്കാരണെന്ന വിവരം തന്നെ ഞെട്ടിച്ചുവെന്ന് രാംദാസ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ പുകവലിക്കാരുള്ള വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ പുകവലി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ പുകവലി ഉപേക്ഷിയ്‌ക്കണമെന്ന് അന്‍പുമണി രാംദാസ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications