Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ നിയന്ത്രിക്കും; വിഎസ്‌

V.S Achuthanadanകോഴിക്കോട്‌: ഇംഗ്ലീഷ് ഭാഷയോടുള്ള അധിക പ്രേമംഅവസാനിപ്പിയ്ക്കേണ്ട സമയമായെന്ന് മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

മാറാട്‌ ജിനരാജദാസ്‌ സ്‌്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിശദമായ പഠനത്തിന്‌ ശേഷമെ ഇനി അണ്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദം നല്‌കുകയുള്ളുവെന്ന്‌ വി.എസ്‌ പറഞ്ഞു.

കൂടുതല്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച്‌ പൊതുവിദ്യാലയങ്ങള്‍ക്ക്‌ സമീപം അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ തുടങ്ങുന്നത്‌ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭാവിയെ തകര്‍ക്കും. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരും.

പാഠ്യ പദ്ധതി പരിഷ്‌ക്കരണത്തെപ്പറ്റി ജനങ്ങളില്‍ തെറ്റിദ്ധാരണ ജനപ്പിയ്‌ക്കാന്‍ ചിലര്‍ ശ്രമിയ്‌ക്കുന്നുണ്ട്‌. അക്കാദമിക്‌ കാര്യങ്ങളില്‍ പഞ്ചായത്തിന്‌ യാതൊരു അധികാരവും നല്‌കിയിട്ടില്ല.

വിദ്യാഭ്യാസത്തിന്റെ മറവില്‍ കുട്ടികളെ അരാഷ്ട്രീയ വാദികളാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+