17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വേനല്‍ മഴ
തിരുവനന്തപുരം: കേരളത്തില്‍ തകര്‍ത്തു പെയ്യുന്ന വേനല്‍ മഴ പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി. കഴിഞ്ഞ പതിനേഴു വര്‍ഷത്തിനിടയില്‍ ഏറ്റവും കനത്ത വേനല്‍ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്.
പതിവിനു വീപരിതമായി മഴ കുറവുള്ള ജില്ലകളില്‍ പോലും കനത്ത മഴയാണ് ഇക്കൊല്ലം ലഭിച്ചിട്ടുള്ളത് മാര്‍ച്ച് 20 വരെ 10 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്‌തിട്ടുള്ളത്. സാധാരണഗതിയില്‍ മാര്‍ച്ച് 31ന് അകം 4 സെന്റിമീറ്റര്‍ മഴ ലഭിയ്‌ക്കേണ്ട സ്ഥാനത്താണിത്.
2006ലും കേരളത്തില്‍ കനത്ത വേനല്‍മഴ പെയ്‌തിരുന്നു. അന്ന് 8 സെന്റീമീറ്റര്‍ ആയിരുന്നു മഴ കിട്ടിയത്. മാര്‍ച്ച്, എപ്രില്‍, മെയ് മാസങ്ങളില്‍ ഇടിയോടു കൂടെ വൈകുന്നേരങ്ങളിലായാണ് സാധാരണ കേരളത്തില്‍ വേനല്‍മഴയെത്താറുള്ളത്.
എന്നാല്‍ ഇത്തവണ ദിവസങ്ങള്‍ നീണ്ടു നില്‌ക്കുന്ന മഴയാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്.
കോടിക്കണക്കിന് രൂപയുടെ കൃഷി നാശമാണ് വേനല്‍ മഴ മൂലം കേരളത്തിന് ഉണ്ടായിക്കഴിഞ്ഞു. ശനിയാഴ്‌ചയോടു കൂടി മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നതെന്ന് കാലാവസ്ഥ നീരിഷണ കേന്ദ്രത്തിന്റെ അനുമാനം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications