Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കടന്നലാക്രമണം

Kalabhavan Maniചാലക്കുടി: പ്രശസ്‌ത സിനിമാ താരം കലാഭവന്‍ മണിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ കടന്നലാക്രമണം. മണിയ്‌ക്ക്‌ പരിക്കേറ്റിട്ടില്ല.

മണി നായകനായി അഭിനയിക്കുന്ന സ്വര്‍ണം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു കടന്നല്‍ അക്രമണമുണ്ടായത്‌.

അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലായി ഷൂട്ടിംഗ്‌ പുരോഗമിയ്‌ക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ വ്യഴാഴ്‌ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവമുണ്ടായത്‌.

കടന്നലിന്റെ കുത്തേറ്റ നാലു പേരെ അടുത്തുള്ള ഹെല്‍ത്ത്‌ സെന്ററില്‍ ചികിത്സ നല്‌കി വിട്ടയച്ചു. കടന്നല്‍ കൂട്ടം പറന്നടുക്കുന്നതു കണ്ട മണി സെറ്റിലുള്ളവരോട്‌ നിലത്തു കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതാണ്‌ കൂടുതല്‍ പേരെ കടന്നലാക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയതെന്ന്‌ മണി പറഞ്ഞു. ഈ സമയത്ത്‌ എണ്‍പതോളം പേര്‍ സെറ്റിലുണ്ടായിരുന്നു. കടന്നലാക്രമണത്തെ തുടര്‍ന്ന്‌ ഷൂട്ടിംഗ്‌ അരമണിക്കൂറോളം തടസപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+