കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളാറ്റ്‌ വില്‌പന: നവ്യ നായര്‍ക്ക്‌ 9 ലക്ഷം നഷ്ടപ്പെട്ടു

  • By Staff
Google Oneindia Malayalam News

Navya Nairകൊച്ചി: വ്യാജ ഫ്‌ളാറ്റ്‌ വില്‌പന കെണിയിലകപ്പെട്ട ചലച്ചിത്ര താരം നവ്യാ നായര്‍ക്ക്‌ ഒമ്പതു ലക്ഷം രൂപ നഷ്ടപ്പെട്ടു.

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ശ്വാസ്‌ ബില്‍ഡേഴ്‌സ്‌ എന്ന കമ്പനിയാണ്‌ തന്നെ വഞ്ചിച്ചതെന്ന്‌ നവ്യാ നായര്‍ പോലീസിന്‌ നല്‌കിയ പരാതിയില്‍ പറയുന്നത്‌. നവ്യയുടെ പരാതിയിന്‍ മേല്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

തൃപ്പൂണിത്തറയില്‍ മസ്റ്റിക്‌ ഹെറിറ്റേജ്‌ എന്ന പേരില്‍ പുതുതായി നിര്‍മ്മിയ്‌ക്കുന്നുണ്ടെന്ന്‌ കാണിച്ച്‌ ശ്വാസ്‌ ബില്‍ഡേഴ്‌സ്‌ താരത്തെ സമീപിച്ചിരുന്നു

ഇവിടെ മൂന്നു കിടപ്പുമുറികളുള്ള ഫ്‌ളാറ്റ്‌ 23,93,600 രൂപയ്‌ക്ക്‌ വാങ്ങാന്‍ നവ്യ ശ്വാസ്‌ ബില്‍ഡേഴ്‌സുമായി കരാര്‍ ഒപ്പു വെയ്‌ക്കുകയും മുന്‍കൂറായി 9,60,000 രൂപ നവ്യ നനല്‌കുകയും ചെയ്‌തു.

എന്നാല്‍ ഫ്‌ളാറ്റ്‌ നിര്‍മ്മാണത്തിനുള്ള അനുമതി ശ്വാസ്‌ ലിമിറ്റഡിന്‌ ഇല്ലെന്നറിഞ്ഞതോടെയാണ്‌ താരം ഇവര്‍ക്കെതിരെ കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു.

നവ്യ ഫയല്‍ ചെയ്‌ത കേസില്‍ പ്രതികളായ ശ്വാസ്‌ ബില്‍ഡേഴ്‌സ്‌ ലിമിറ്റഡ്‌ ഉടമകള്‍ ശ്രീനി പരമേശ്വരനും ഷാജി അയ്യപ്പനും കോടതിയില്‍ ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X