രൂപയുടെ മൂല്യ വര്‍ദ്ധന: 20 ലക്ഷം തൊഴില്‍ നഷ്ടപ്പെടുത്തും
ദില്ലി: കുതിച്ചുയരുന്ന രൂപയുടെ മൂല്യം രാജ്യത്തെ കയറ്റുമതി മേഖലയില്‍ 20 ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ജയറാം രമേഷ് അറിയിച്ചു.
ഇക്കാര്യത്തില്‍ ദ്രൂതഗതിയില്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം ഇനിയും വര്‍ദ്ധിയ്‌ക്കും. രാജ്യസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കയറ്റുമതി പ്രധാന മേഖലകളായ ടെക്‌സ്റ്റെയില്‍. തുകല്‍ ഉത്‌പന്നങ്ങള്‍ സമുദ്ര ഭക്ഷ്യ വസ്‌തുക്കള്‍, കര കൗശല വസ്‌തുക്കള്‍ എന്നിവയുടെ കയറ്റുമതിയെയാണ് രൂപയുടെ മൂല്യ വര്‍ദ്ധനവ് ബാധിച്ചിട്ടുള്ളത്.
പന്ത്രണ്ട് ശതമാനം മൂല്യ വര്‍ദ്ധനയാണ് രൂപ ഡോളറിനെതിരെ 2007 ല്‍ മാത്രം നേടിയത്.
കഴിഞ്ഞ മൂന്ന് ദശകത്തിലെ ഏറ്റവും കൂടിയ വര്‍ദ്ധനയുടെ ഫലമായി 15% കയറ്റുമതി രംഗത്ത് ഇടിവ് രാജ്യത്തുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാല്‍ ഇക്കഴിഞ്ഞയാഴ്ചയിലുണ്ടായ രൂപയുടെ വിലയിടിവ് കയറ്റുമതിയില്‍ സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്നതില്‍ നിന്നും നേരിയ കുറവ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications