Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഗ്രഹ ചാനല്‍ രംഗത്തേക്ക്‌ റിലയന്‍സ്‌ ചുവട്‌ വയ്‌ക്കുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ റിലയന്‍സ്‌‌ ധീരുഭായി അംബാനി ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണ രംഗത്തേക്ക്‌ ചുവടു വയ്‌്‌ക്കുന്നു.

റിലയന്‍സിന്റെ സബ്സിഡറി കമ്പനിയായ റിലയന്‍സ്‌ എന്റര്‍ടൈന്‍മെന്റ്‌ കീഴിലാണ്‌ ചാനല്‍ ആരംഭിയ്‌ക്കുക. റിലയന്‍സ്‌ ബിഗ്‌ ടിവി എന്റര്‍ടൈന്‍മെന്റ്‌, റിലയന്‍സ്‌ ബിഗ്‌ ടിവി ന്യൂസ്‌ എന്നീ പേരുകളില്‍ രണ്ട്‌ കമ്പനികള്‍ ഇതിനായി രൂപീകരിച്ചുവെന്ന്‌ റിലയന്‍സ്‌ വക്താക്കള്‍ അറിയിച്ചു.

ജൂലായ്‌-ഓഗസ്‌റ്റ്‌ മാസങ്ങളിലായി ആദ്യ രണ്ട്‌ ചാനലുകള്‍ പ്രക്ഷേപണമാരംഭിയ്‌ക്കുമെന്ന്‌ ഇവര്‍ സൂചിപ്പിച്ചു. എന്നാല്‍ മറ്റ്‌ ചാനലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ റിലയന്‍സ്‌ പുറത്തു വിട്ടിട്ടില്ല. ഇതിനെക്കുറിച്ച്‌ അടുത്തു തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഇന്ത്യയുടെ ബ്രോഡ്‌കാസ്‌റ്റ്‌ രംഗത്തേക്ക്‌ റിലയന്‍സിന്റെ കടന്നു വരവ്‌ വന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ്‌ ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്.

കൂടുതല്‍ പ്രഫഷണല്‍ സമീപനത്തോടെ റിലയന്‍സ്‌ ഗ്രൂപ്പ്‌ ചാനല്‍ വിപണിയില്‍ കടന്നു വരുമ്പോള്‍ ഇന്ത്യയുടെ ഉപഗ്രഹ ചാനല്‍ രംഗം കൂടുതല്‍ ഉയരങ്ങളിലേക്കെത്തുമെന്നതില്‍ സംശയമില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+