നാനോ വില കുറയ്‌ക്കാന്‍ ടാറ്റ പഠനം നടത്തുന്നു
ടാറ്റയുടെ ഒരു ലക്ഷം കാറിന് വീണ്ടും വില കുറയാന്‍ സാധ്യത. ഒക്ടോബറില്‍ വിപണിയിലെത്തുമെന്ന് കരുതുന്ന ഈ കാറിന്റെ വില വീണ്ടും ചുരുക്കാനുള്ള സാധ്യതകള്‍ പഠിയ്‌ക്കുന്നതിനായി ടാറ്റ വിദഗ്‌ദ്ധ സംഘത്തെ നിയമിച്ചു കഴിഞ്ഞുവെന്ന് മാനേജിഗ് ഡയറക്ടര്‍ രവി കാന്ത് പറഞ്ഞു.
ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഒരു ലക്ഷം രൂപ ചിലവ് പ്രതീക്ഷിയ്‌ക്കുന്ന കാര്‍ ഇപ്പോള്‍ തന്നെ ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ കാറാണ്.
ഷോറൂമില്‍ വില്‌പനയ്‌ക്കെത്തുമ്പോള്‍ 1.2 മുതല്‍ 1.3 ലക്ഷം വരെ വില പ്രതീക്ഷിയ്‌ക്കുന്ന കാര്‍ ചെലവ് കുറയ്ക്കാനായി കാറിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ നല്‌കുന്ന കമ്പനികളുമായി ടാറ്റ മോട്ടോഴ്‌സ് ചര്‍ച്ചകളാരംഭിച്ചു കഴിഞ്ഞു.
നികുതികള്‍ ഉള്‍പ്പടെ 1.30 വരെ ഉയരുന്ന വില ഒരു ലക്ഷത്തില്‍ തന്നെ നിര്‍ത്താന്‍ പറ്റുമോയെന്നാണ് ടാറ്റയുടെ ശ്രമം. ആദ്യ വില്‌പനയില്‍ തന്നെ നാനോ ചരിത്രം കുറിയ്‌ക്കുമെന്നാണ് വിദഗ്‌ദ്ധര്‍ കരുതുന്നത്.
ഇന്റര്‍നെറ്റിലൂടെയും അല്ലാതെയും ഒരു ലക്ഷത്തോളം വില്‌പന അന്വേഷണങ്ങള്‍ തങ്ങളെ തേടിയെത്തിയെന്ന് കമ്പനിയുടെ വക്താക്കള്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ 2,50,000 നാനോകള്‍ പുറത്തിറക്കാനാണ് ടാറ്റ തീരുമാനിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications