അറസ്‌റ്റ് ഭയത്താല്‍ നാല് വര്‍ഷം മരത്തിന്‍ മുകളില്‍
കൊരാട്‌പുട്: പോലീസ് അറസ്‌റ്റു ചെയ്യുമെന്ന ഭീതിയില്‍ മരത്തിന്‍ മുകളില്‍ നാലു വര്‍ഷം. ഒറീസയിലെ കൊരാപുട് ജില്ലയ്‌ക്കു സമീപം ചിന്ദ്രി മല്ലിഗുഡ ഗ്രാമവാസിയായ ജയ നായിക്കാണ് (50) മരത്തിന്റെ മുകളില്‍ നാല് വര്‍ഷമായി താമസമുറപ്പിച്ചിട്ടുള്ളത്.
2002ല്‍ പിതാവും സഹോദരനുമായുണ്ടായ വഴക്കിന്റെ പേരില്‍ ജയ നായിക്കിനെയും ഭാര്യയെയും മകനെയും പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. മൂന്ന് ദിവസം ജയിലില്‍ കഴിഞ്ഞ ഇവരെ കോടതി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്‌തു. ജ
യില്‍ നിന്നും പുറത്തെത്തിയജയ നായിക്ക് മാനസികമായി ആകെ തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. അസാധാരണമായ രീതിയില്‍ പെരുമാറിയിരുന്ന ജയ ഒരു ദിവസം ഭാര്യയെ അക്രമിച്ചതോടെ പോലീസ് വീണ്ടും ജയ നായിക്കിനെ അറസ്‌റ്റ് ചെയ്‌ത് രണ്ടു ദിവസം കസ്‌റ്റഡിയില്‍ സൂക്ഷിച്ചതിനു ശേഷം പുറത്തു വിടുകയും ചെയ്‌തു.
മോചിതനായ ജയ പോലീസ് വീണ്ടും അറസ്‌റ്റു ചെയ്‌തേക്കുമോയെന്ന ഭയത്താല്‍ മൂന്ന് വര്‍ഷം മുമ്പ് ഗ്രാമത്തിലുള്ള കുന്നിന്‍ മുകളിലെ ഒരു മരത്തിന്റ മുകളിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വീടിന് തൊട്ടടുത്തുള്ള ഒരു മാവിന്റെ മുകളില്‍ ജയ താമസം മാറ്റിയിട്ടുണ്ടെന്നും ഭാര്യ പറയുന്നു.
മരത്തിന്റെ മുകളില്‍ ചെറിയൊരു ഏറുമാടം കെട്ടിയുണ്ടാക്കിയാണ് ജയയുടെ താമസം.
എല്ലാ ദിവസവും വൈകിട്ട് വീട്ടിലെത്തി ഭക്ഷണം കഴിയ്‌ക്കുന്ന ജയ രാത്രിയോടെ വീണ്ടും മരത്തിന്‍ മുകളിലേക്ക് മടങ്ങും. ഭര്‍ത്താവ് പഴയ സ്ഥിതിയിലെക്ക് തിരിച്ചെത്താന്‍ താന്‍ ഒരു പാട് പ്രാര്‍ഥനകള്‍ നടത്തിയെന്നും അതെല്ലാം വിഫലമായെന്നും ജയ നായിക്കിന്റെ ഭാര്യ പറയുന്നു.












Click it and Unblock the Notifications