എച്ച്‌എംടി വില്‌പന നിയമവിരുദ്ധമല്ല; കേന്ദ്രം
ദില്ലി: എച്ച്‌എംടി ഭൂമിയിടപാടില്‍ സംസ്ഥാനത്ത് പ്രക്ഷോഭം സംഘടിപ്പിയ്‌ക്കുന്ന പ്രതിപക്ഷത്തിന് തിരിച്ചടി.
സൈബര്‍ സിറ്റിയ്‌ക്കായി കൊച്ചിയിലെ എച്ച്‌എംടി ഭൂമി വിറ്റ നടപടിയില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന കേന്ദ്ര ഘന വ്യവസായ മന്ത്രി സന്തോഷ് മോഹന്‍ദേവിന്റെ പ്രസ്‌താവനയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.
ഭൂമിയിടപാടില്‍ എച്ച്‌എംടി ഡയറക്ടര്‍ ബോര്‍ഡ് എടുത്ത നടപടികള്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതെ സമയം ഭൂമിയ്‌ക്ക് കുറഞ്ഞ വില നിശ്ചയിച്ചുവെന്ന ആരോപണത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.
നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളെ പുനരുദ്ധാരണത്തിന് ഭൂമി വില്‌ക്കാമെന്നു തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നില്ല.
ഭൂമി വില്‌പന നിയമവിധേയമാണെന്ന സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. ഇതെ കാഴ്‌ചപ്പാടു തന്നെയാണ് കേന്ദ്രത്തിനും ഇക്കാര്യത്തിലുള്ളത്. മറ്റു വിവാദങ്ങള്‍ എല്ലാം രാഷ്ട്രീയപരമാണെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം ഇടപാടിനെക്കുറിച്ച് കേന്ദ്രത്തെ മുമ്പറിയിച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടക്കുന്ന എല്ലാക്കാര്യങ്ങളും കേന്ദ്രം അറിയണമെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications